എയ്‌മ അക്ഷരമുദ്ര പുരസ്കാരം കെ. ജയകുമാറിന്


1 min read
Read later
Print
Share

ചെന്നൈ: ഓൾ ഇന്ത്യ മലയാളി അസോസിയേഷന്റെ (എയ്മ) ഈ വർഷത്തെ അക്ഷരമുദ്ര പുരസ്കാരത്തിനു കെ. ജയകുമാറിനെ തിരഞ്ഞെടുത്തു. കവി, ഗാനരചയിതാവ്, വിവർത്തകൻ, ചിത്രകാരൻ, തിരക്കഥാകൃത്ത് തുടങ്ങിയ മേഖലകളിലെ സമഗ്രസംഭാവനകൾ പരിഗണിച്ചാണ് പുരസ്കാരത്തിന് തിരഞ്ഞെടുത്തതെന്ന് എയ്മ ദേശീയപ്രസിഡന്റ് ഗോകുലം ഗോപാലനും ജനറൽ സെക്രട്ടറി പി.എൻ. ശ്രീകുമാറും അറിയിച്ചു.

50,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. ജൂലായ് രണ്ടിന് ഡൽഹിയിൽ നടക്കുന്ന എയ്മ ദേശീയസമ്മേളന പൊതുയോഗത്തിൽ കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി ജയകുമാറിന് പുരസ്കാരം സമ്മാനിക്കും. ഡോ. സി.പി. പ്രിൻസ് (പുതുച്ചേരി), അഡ്വ. പ്രേമ മേനോൻ (മഹാരാഷ്ട്ര), പ്രദീപ് പിള്ള (മേഘാലയ) എന്നിവരടങ്ങുന്ന മൂന്നംഗ ഉപസമിതിയാണ് കെ. ജയകുമാറിനെ പുരസ്കാരത്തിന് നിർദേശിച്ചത്.

നിലവിൽ കേരള സർക്കാരിന്റെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ഡയറക്ടറായി സേവനമനുഷ്ഠിക്കുകയാണ് ജയകുമാർ.

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..