വിശപ്പുദിനം: നിയമസഭാ മണ്ഡലങ്ങളിൽ വിജയ് മക്കൾ ഇയക്കത്തിന്റെ ഭക്ഷണവിതരണം


1 min read
Read later
Print
Share

ചെന്നൈ: നടൻ വിജയ് രാഷ്ട്രീയപ്രവേശനത്തിന് ഒരുങ്ങുന്നുവെന്ന അഭ്യൂഹം ശക്തമാക്കി തമിഴ്‌നാട്ടിലെ എല്ലാ നിയമസഭാ മണ്ഡലങ്ങളിലും വിജയ് മക്കൾ ഇയക്കത്തിന്റെ ഭക്ഷണവിതരണം. ലോകവിശപ്പുദിനത്തോടനുബന്ധിച്ചായിരുന്നു വിജയ്‌‌യുടെ ആരാധകസംഘടനയുടെ ഭക്ഷണവിതരണം. വിജയ്‌യുടെ നിർദേശപ്രകാരമായിരുന്നു നടപടി. കേരളം, മഹാരാഷ്ട്ര, കർണാടകം തുടങ്ങിയിടങ്ങളിലും ഭക്ഷണവിതരണമുണ്ടായിരുന്നെന്ന് വിജയ് മക്കൾ ഇയക്കം ജനറൽ സെക്രട്ടറി ബുസി ആനന്ദ് പറഞ്ഞു.

ചെന്നൈയടക്കം മിക്കയിടങ്ങളിലും ബിരിയാണിയായിരുന്നു വിതരണം ചെയ്തത്. വിജയ് രാഷ്ട്രീയത്തിലിറങ്ങുമെന്നത് ഉറപ്പാണെന്നും തമിഴ്‌നാട് മുഖ്യമന്ത്രിയാകുമെന്നും ഭക്ഷണവിതരണത്തിൽ പങ്കെടുത്ത ആരാധകർ പറഞ്ഞു.

അടുത്ത നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമാക്കി രാഷ്ട്രീയത്തിലിറങ്ങാൻ വിജയ് പദ്ധതിയിടുന്നുവെന്ന പ്രചാരണം ശക്തമാണ്. ഇക്കാര്യത്തിൽ ജനങ്ങളുടെ അഭിപ്രായം അറിയാൻ സർവേ ആരംഭിച്ചിട്ടുണ്ട്. വിജയ് മക്കൾ ഇയക്കത്തിലെ സജീവ അംഗങ്ങൾ സ്വതന്ത്രസ്ഥാനാർഥികളായി തദ്ദേശതിരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നു. അതിനുശേഷമാണ് രാഷ്ട്രീയപ്രവേശന സൂചന നൽകുന്ന പരിപാടികൾ സംഘടന തുടങ്ങിയത്. കഴിഞ്ഞ അംബേദ്കർ ജയന്തിയിൽ സംസ്ഥാനവ്യാപകമായി അനുസ്മരണ പരിപാടി നടത്തിയിരുന്നു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..