ന്യൂഡൽഹി: രണ്ടായിരം രൂപയുടെ നോട്ട് മാറ്റിയെടുക്കാൻ തിരിച്ചറിയൽ രേഖ ആവശ്യമില്ലെന്ന റിസർവ് ബാങ്കിന്റെ വിജ്ഞാപനം ചോദ്യംചെയ്യുന്ന പൊതുതാത്പര്യഹർജി ഡൽഹി ഹൈക്കോടതി തള്ളി. റിസർവ് ബാങ്കിന്റെ നടപടി ഏകപക്ഷീയവും യുക്തിരഹിതവുമാണെന്നുകാട്ടി ബി.ജെ.പി. നേതാവ് അശ്വിനി കുമാർ ഉപാധ്യായ നൽകിയ ഹർജിയാണ് ചീഫ് ജസ്റ്റിസ് സതീഷ് ചന്ദ്ര ശർമയുടെ ഡിവിഷൻ ബെഞ്ച് തള്ളിയത്. ഗുണ്ടകൾക്കും മാഫിയകൾക്കും അവരുടെ കൂട്ടാളികൾക്കും തിരിച്ചറിയൽ കാർഡില്ലാതെ പണം മാറ്റിയെടുക്കാൻ സഹായിക്കുന്നതാണ് റിസർവ് ബാങ്കിന്റെ തീരുമാനമെന്നാണ് ഹർജിക്കാരന്റെ ആരോപണം. എന്നാൽ, ഇത് നോട്ട് പിൻവലിക്കലല്ലെന്നും നിയമപരമായ നടപടിയാണെന്നും റിസർവ് ബാങ്ക് പറഞ്ഞു. സാമ്പത്തികനയങ്ങളിൽ കോടതികൾ ഇടപെടാറില്ലെന്ന് വ്യക്തമാക്കുന്ന വിവിധ വിധികളും റിസർവ് ബാങ്കിനുവേണ്ടി മുതിർന്ന അഭിഭാഷകൻ പരാഗ് പി. ത്രിപാഠി ചൂണ്ടിക്കാട്ടി.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..