മുംബൈ: മഹാരാഷ്ട്രയിലെ കോൺഗ്രസിന്റെ ഏക ലോക്‌സഭാംഗമായ സുരേഷ് ധനോർകർ (48) അന്തരിച്ചു. വൃക്കസംബന്ധമായ അസുഖത്തെത്തുടർന്ന് ഡൽഹിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ചന്ദ്രാപുർ ലോക്‌സഭാ മണ്ഡലത്തിൽനിന്നുള്ള എം.പി.യാണ്. ഭാര്യ പ്രതിഭ ധനോർകർ കോൺഗ്രസ് എം.എൽ.എ.യാണ്. രണ്ട് മക്കളുണ്ട്.
ശിവസേനയിൽ രാഷ്ട്രീയജീവിതമാരംഭിച്ച ധനോർകർ 2014-ൽ ചന്ദ്രാപുർ മണ്ഡലത്തിൽനിന്ന് ശിവസേന എം.പി.യായി. പിന്നീട് കോൺഗ്രസിൽ ചേർന്നു. 2019-ൽ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. ഭാര്യ പ്രതിഭ വറോറ-ഭദ്രാവതി നിയമസഭാ മണ്ഡലത്തിൽനിന്നാണ് വിജയിച്ചത്.
നാഗ്പുരിലെ ആശുപത്രിയിലായിരുന്ന സുരേഷ് ധനോർകറെ അസുഖം മൂർച്ഛിച്ചതിനെത്തുടർന്ന് ഞായറാഴ്ച എയർ ആംബുലൻസിൽ ഡൽഹിയിലെ മേദാന്ത ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അദ്ദേഹത്തിന്റെ പിതാവ് നാരായൺ ധനോർകർ കഴിഞ്ഞ ശനിയാഴ്ചയാണ് അന്തരിച്ചത്. ആശുപത്രിയിലായതിനാൽ ധനോർകർക്ക് പിതാവിന്റെ അന്ത്യകർമങ്ങളിൽ പങ്കെടുക്കാനായിരുന്നില്ല.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..