ചെന്നൈ: തമിഴ്‌നാട്ടിലെ ജനവാസമേഖലയിലേക്കുകടന്ന അരിക്കൊമ്പനെ പിടികൂടുന്നതിന് വനംവകുപ്പ് തീവ്രശ്രമം നടത്തുന്നതായി മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ അറിയിച്ചു. ആനയുടെ ആക്രമണത്തിൽ മരിച്ചയാളുടെ കുടുംബത്തിന് അഞ്ചുലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചിട്ടുണ്ട്.
അപകടകാരിയായ ആനയെ ഉൾക്കാട്ടിൽ കൊണ്ടുവിടാനുള്ള ശ്രമങ്ങൾക്ക് മേഘമല കടുവസങ്കേതം ഫീൽഡ് ഡയറക്ടറാണ് നേതൃത്വംനൽകുന്നതെന്ന് സ്റ്റാലിൻ അറിയിച്ചു. ആനയുടെ നീക്കങ്ങൾ നിരീക്ഷിക്കുന്നതിന് 16 വിദഗ്ധരെ നിയോഗിച്ചിട്ടുണ്ട്. നാട്ടുകാരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന് 200 വനപാലകരെ വിന്യസിക്കുകയും കമ്പത്ത് പ്രത്യക കൺട്രോൾ റൂം തുറക്കുകയും ചെയ്തു. ആനയുടെ ആക്രമണത്തിൽ ഒരാൾ മരിച്ചതിൽ മുഖ്യമന്ത്രി അനുശോചിച്ചു.
ചിന്നക്കനാലിൽനിന്ന് കേരള വനംവകുപ്പ് മാറ്റിപ്പാർപ്പിച്ച ആന ഞായറാഴ്ചയാണ് തമിഴ്‌നാട് അതിർത്തികടന്ന് കമ്പം പട്ടണത്തിലിറങ്ങി വാഹനങ്ങൾക്കു കേടുവരുത്തിയത്. ആനയെക്കണ്ട് ഭയന്ന് വാഹനത്തിൽനിന്നു വീണ് പരിക്കറ്റ കമ്പം സ്വദേശി ബാൽ രാജാണ് (65) മരിച്ചത്.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..