പുണെ: മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സേന (എ.ടി.എസ്.) ചാരവൃത്തിയാരോപിച്ച് അറസ്റ്റുചെയ്ത ഡി.ആർ.ഡി.ഒ. ശാസ്ത്രജ്ഞൻ പ്രദീപ് കുരുൽക്കറുടെ ജുഡീഷ്യൽ കസ്റ്റഡി പുണെയിലെ പ്രത്യേക കോടതി ജൂൺ 12 വരെ നീട്ടി. മേയ് മൂന്നിന് അറസ്റ്റിലായ കുരുൽകർ മേയ് 15 വരെ എ.ടി.എസ്. കസ്റ്റഡിയിലായിരുന്നു. തുടർന്ന്, കോടതി അദ്ദേഹത്തെ മേയ് 29 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. റിമാൻഡ് കാലാവധി കഴിഞ്ഞതിനെത്തുടർന്നാണ് പ്രത്യേക ജഡ്ജി എസ്.ആർ. നവന്ദർ ജുഡീഷ്യൽ കസ്റ്റഡി നീട്ടിയത്.
കുരുൽകർ ഒട്ടേറെ വിദേശരാജ്യങ്ങൾ സന്ദർശിച്ചിരുന്നുവെന്നും അദ്ദേഹം പാകിസ്താൻ രഹസ്യാന്വേഷണപ്രവർത്തകരെ കണ്ടിട്ടുണ്ടോയെന്നും അന്വേഷിച്ചുവരുകയാണ്. പാകിസ്താൻ ചാരവനിതയ്ക്ക് കുരുൽകർ തന്ത്രപ്രധാനമായ വിവരങ്ങൾ കൈമാറിയെന്നും ഡി.ആർ.ഡി.ഒ. ഗസ്റ്റ്ഹൗസിൽ കുരുൽകർ ചില സ്ത്രീകളുമായി കൂടിക്കാഴ്ചനടത്തിയെന്നും എ.ടി.എസ്. ആരോപിക്കുന്നു. ഡി.ആർ.ഡി.ഒ.യുടെ തന്ത്രപ്രധാനമായ പദ്ധതികളിൽ പ്രധാനപങ്കുവഹിച്ചയാളാണ് കുരുൽകർ.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..