സാമൂഹികമാധ്യമങ്ങളിലെ താരങ്ങളെ പിടിക്കാൻ ബി.ജെ.പി


1 min read
Read later
Print
Share

അഹമ്മദാബാദ്: സാമൂഹികമാധ്യമങ്ങളിൽ പിന്തുണയുള്ളവരെ ലോക്‌സഭാ തിരഞ്ഞെടുപ്പിനുമുമ്പ് വശത്താക്കാൻ ബി.ജെ.പി. നീക്കംതുടങ്ങി. ഒരു ലക്ഷത്തിലേറെ പിന്തുണക്കാരുള്ളവരുടെ യോഗം കഴിഞ്ഞദിവസം അഹമ്മദാബാദിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ വിളിച്ചുചേർത്തു.

സാമൂഹികമാധ്യമങ്ങളിൽ ആകർഷകമായ പോസ്റ്റുകൾ ഇടുന്നവരെ ബി.ജെ.പി. സർക്കാരിന്റെ നേട്ടങ്ങളുടെ പ്രചാരകരാക്കുകയാണ് ലക്ഷ്യം. മുന്നൂറോളംപേർ പങ്കെടുത്തു. ഫുഡ് വ്ളോഗർമാർ, യാത്ര വ്ളോഗർമാർ, കലാകാരൻമാർ തുടങ്ങി വിവിധമേഖലകളിൽ നിന്നുള്ളവർ സംബന്ധിച്ചു. മേയ് 30-ജൂൺ 30 കാലയളവിലാണ് മോദി സർക്കാരിന്റെ ഒമ്പത് വർഷം സംബന്ധിച്ച് പ്രചാരണംനടത്തുന്നത്. എന്നാൽ പൊതു തിരഞ്ഞെടുപ്പിലും ഇവരുടെ സേവനം ഉപയോഗപ്പെടുത്തുകയാണ് ഉദ്ദേശ്യം. മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലും സംസ്ഥാന അധ്യക്ഷൻ സി.ആർ. പാട്ടീലും യോഗത്തിൽ പങ്കെടുത്തു.

ലോക്‌സഭയിലേക്ക് കഴിഞ്ഞ രണ്ടുവട്ടവും ഗുജറാത്തിലെ മുഴുവൻ സീറ്റുകളും ബി.ജെ.പി.ക്കാണ് ലഭിച്ചത്. ഓരോമണ്ഡലത്തിലും അഞ്ചുലക്ഷം വോട്ടിന്റെ ഭൂരിപക്ഷമെന്ന ലക്ഷ്യമാണ് അടുത്ത തിരഞ്ഞെടുപ്പിലേക്ക് സംസ്ഥാന അധ്യക്ഷൻ പ്രഖ്യാപിച്ചിരിക്കുന്നത്. എട്ടു ദേശീയ നേതാക്കൾക്ക് വിവിധമണ്ഡലങ്ങളുടെ ചുമതലനൽകി.

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..