മുംബൈ: ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കർ മഹാരാഷ്ട്രയുടെ സ്വച്ഛ് മുഖ് അഭിയാൻ പദ്ധതിയുടെ സ്മൈൽ അംബാസഡറാകും. ദന്തശുചിത്വം പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതിയാണിത്. ഇതുസംബന്ധിച്ച് മഹാരാഷ്ട്രാ മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്ദേയും ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിസും സച്ചിനുമായി ധാരണാപത്രത്തിൽ ഒപ്പുവെച്ചു. അടുത്ത അഞ്ചുവർഷം സച്ചിൻ മഹാരാഷ്ട്രയുടെ സ്മൈൽ അംബാസഡറാവും.
രാജ്യവ്യാപകമായി ദന്താരോഗ്യത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ബോധവത്കരണം നടത്തുകയെന്ന ലക്ഷ്യത്തോടെ ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ ആരംഭിച്ച പദ്ധതിയാണ് സ്വച്ഛ് മുഖ് അഭിയാൻ. ദന്തശുചിത്വം ഉറപ്പാക്കി ദന്തരോഗങ്ങളിൽനിന്ന് മുക്തിനേടുകയാണ് പദ്ധതിയുടെ ഉദ്ദേശ്യം.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..