ന്യൂഡൽഹി: സി.ബി.എസ്.ഇ.യുടെ പന്ത്രണ്ടാംക്ലാസ് പാഠപുസ്തകങ്ങളിൽനിന്ന് ഖലിസ്താനുമായി ബന്ധപ്പെട്ട പരാമർശങ്ങൾ എൻ.സി.ഇ.ആർ.ടി. ഒഴിവാക്കി. പന്ത്രണ്ടാംക്ലാസ് പൊളിറ്റിക്കൽ സയൻസിലെ ‘പൊളിറ്റിക്സ് ഇൻ ഇന്ത്യ സിൻസ് ഇൻഡിപെൻഡൻസ്’ എന്ന പുസ്തകത്തിലെ എട്ടാംപാഠം ‘റീജണൽ അസ്പിരേഷൻസി’ൽനിന്നാണ് ഖലിസ്താനുമായി ബന്ധപ്പെട്ട ഭാഗം ഒഴിവാക്കിയത്. പാഠഭാഗം സിഖ് സമുദായത്തിനെതിരായ ആക്ഷേപകരമായ ഉള്ളടക്കമാണെന്നു ചൂണ്ടിക്കാട്ടി സിഖ് സംഘടനയായ എസ്.ജി.പി.സി. എതിർപ്പ് ഉന്നയിച്ചിരുന്നു.
മാറ്റങ്ങൾ ഉൾപ്പെടുത്തി 12-ാം ക്ലാസ് പൊളിറ്റിക്കൽ സയൻസ് പുസ്തകം എൻ.സി.ഇ.ആർ.ടി.യുടെ വെബ്സൈറ്റിൽ അപ്‌ലോഡ് ചെയ്തിട്ടുണ്ട്.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..