ന്യൂഡൽഹി: കേന്ദ്രസർവീസിൽ സ്വകാര്യമേഖലയിലെ പ്രതിഭകളെ ഉൾപ്പെടുത്താനുള്ള പദ്ധതി ഊർജിതമാക്കാൻ മോദി സർക്കാർ. പാർശ്വപ്രവേശനമാർഗത്തിലൂടെ 17 മുതിർന്ന ഉദ്യോഗസ്ഥരെ ആറു വകുപ്പുകളിലേക്ക് നിയമിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നു.
ജോയന്റ് സെക്രട്ടറി, ഡയറക്ടർ, ഡെപ്യൂട്ടി സെക്രട്ടറി റാങ്കുകളിൽ കരാറടിസ്ഥാനത്തിലുള്ള നിയമനമാണ് നടക്കുന്നത്. പേഴ്‌സണൽ ആൻഡ് ട്രെയിനിങ് വകുപ്പിന്റെ നിർദേശപ്രകാരം യു.പി.എസ്.സി. ഇതിന് നേതൃത്വംകൊടുക്കുന്നു. ഇത്തരം ഉയർന്ന തസ്തികകളിലേക്കുള്ള നിയമനം സാധാരണഗതിയിൽ അഖിലേന്ത്യാ, ഗ്രൂപ്പ് എ സർവീസുകളിൽനിന്നുൾപ്പെടെയാണ് നടത്താറ്്.
ആരോഗ്യ-കുടുംബക്ഷേമം, ഊർജം, ഗ്രാമവികസനം, കാർഷികം, സാമ്പത്തികസേവനം, സ്റ്റാറ്റിസ്റ്റിക്സ്-പദ്ധതിനിർവഹണം തുടങ്ങിയ വകുപ്പുകളിലേക്കാണ് നിയമനം നടക്കുന്നത്. ഒഴിവുകൾ നികത്തുന്നതിനുള്ള പരസ്യം ജൂൺ മൂന്നിന് യു.പി.എസ്.സി. പ്രസിദ്ധീകരിക്കും. ജൂലായ് മൂന്നുവരെ അപേക്ഷിക്കാം. അപേക്ഷകരിൽനിന്ന് അഭിമുഖത്തിനായി ചുരുക്കപ്പട്ടിക തയ്യാറാക്കും.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..