മൈസൂരു: മഴക്കെടുതിയെത്തുടർന്ന് അടച്ച ശ്രീരംഗപട്ടണയിലെ വിനോദസഞ്ചാരകേന്ദ്രമായ ബൃന്ദാവൻ ഉദ്യാനം ബുധനാഴ്ച തുറന്നേക്കും. മരങ്ങൾ കടപുഴകിവീണതിനെത്തുടർന്നാണ് ഉദ്യാനം താത്കാലികമായി അടച്ചത്. മരങ്ങൾ പൂർണമായി നീക്കംചെയ്യാൻ സാധിച്ചാൽ ഉദ്യാനം ബുധനാഴ്ച തുറക്കും.
തിങ്കളാഴ്ച വൈകീട്ട് 4.30-ഓടെയാണ് മഴയും കാറ്റും ആരംഭിച്ചത്. രാത്രി മഴ കനത്തതോടെ പത്തിലധികം മരങ്ങൾ കടപുഴകിവീണു. ഇതിനുപുറമേ വൻ ചില്ലകളും ഒടിഞ്ഞുവീണു. മരച്ചില്ലകൾ വൈദ്യുതക്കമ്പികളിൽ വീണതിനെത്തുടർന്ന് ഒട്ടേറെ വൈദ്യുതത്തൂണുകളും തകർന്നുവീണു.
ബോട്ടിങ് കേന്ദ്രത്തിനു സമീപത്തുള്ള വിനോദസഞ്ചാരവകുപ്പിന്റെ കട മരംവീണ് തകർന്നു. മരം വീഴുന്നതുകണ്ടയുടൻ ഓടിമാറിയതിനാൽ കടയിലെ ജീവനക്കാരും വിനോദസഞ്ചാരികളും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഹോർട്ടികൾച്ചർ വകുപ്പിന്റെ നഴ്‌സറിയിലെ ഒട്ടേറെ ചെടികൾ മഴക്കെടുതിയിൽ നശിച്ചു. ഉദ്യാനത്തിന്റെ ചുമതലയുള്ള കാവേരി നീരാവരി നിംഗം ലിമിറ്റഡ്, അഗ്നിരക്ഷാസേന എന്നിവയുടെ നേതൃത്വത്തിലാണ് മരങ്ങൾ നീക്കംചെയ്യുന്നത്.
നവീകരിച്ച സംഗീതജലധാര ഒരുമാസത്തിനകം
ബൃന്ദാവൻ ഉദ്യാനത്തിലെ സംഗീതജലധാര നവീകരണം ഒരുമാസത്തിനകം പൂർത്തിയാകും. ഉദ്യാനത്തിലെ പ്രധാന ആകർഷണമാണിത്. 2.2 കോടി രൂപ ചെലവിൽ മുംബൈ ആസ്ഥാനമായ സ്വകാര്യകമ്പനിയാണ് ഈ വർഷം മാർച്ചിൽ നവീകരണം ആരംഭിച്ചത്.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..