ന്യൂഡൽഹി: പശ്ചിമബംഗാളിലെ തങ്ങളുടെ ഏക എം.എൽ.എ. തൃണമൂൽ കോൺഗ്രസിൽ ചേർന്നതിനു പിന്നാലെ വിമർശനവുമായി കോൺഗ്രസ്. ഇത്തരം വേട്ടയാടിപ്പിടിക്കൽ പ്രതിപക്ഷ ഐക്യത്തിന് ഗുണംചെയ്യില്ലെന്നും ബി.ജെ.പി.യുടെ ലക്ഷ്യങ്ങളെ സഹായിക്കലാണെന്നും കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി ജയ്‌റാം രമേഷ് പറഞ്ഞു.
സാഗർദിഘി മണ്ഡലത്തിൽനിന്ന് ജയിച്ച ബായ്‍രൻ ബിശ്വാസാണ് തൃണമൂൽ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജിയുടെ സാന്നിധ്യത്തിൽ പാർട്ടിയിൽ ചേർന്നത്. ‘സാഗർദിഘി മണ്ഡലത്തിലെ ജനവിധിയോടുള്ള വഞ്ചനയാണിത്. ഗോവ, മേഘാലയ, ത്രിപുര തുടങ്ങിയ സ്ഥലങ്ങളിലും നേരത്തേ ഇത്തരം വേട്ടയാടലുകൾ നടന്നു. അത് ബി.ജെ.പി.യുടെ ലക്ഷ്യങ്ങൾ നിറവേറ്റാൻമാത്രമാണ്’ -ജയ്‌റാം രമേഷ് ട്വിറ്ററിൽ കുറിച്ചു.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..