ബലാസോർ: ഭാര്യക്ക് വിവാഹേതരബന്ധമുണ്ടെന്ന സംശയത്തിൽ അച്ഛൻ 20 ദിവസം പ്രായമുള്ള കുഞ്ഞിന്റെ ശരീരത്തിൽ കീടനാശിനി കുത്തിവെച്ചു. ഒഡിഷയിലെ ബാലസോർ ജില്ലയിൽ തിങ്കളാഴ്ചയാണ് സംഭവം. ആശുപത്രിയിൽ പ്രവേശിപ്പിച്ച പെൺകുട്ടിയുടെ നില ഗുരതരമാണ്.
പരാതി ലഭിക്കാത്തതിനെത്തുടർന്ന് സ്വമേധയാ കേസെടുത്തെന്ന് ബലാസോർ എസ്.പി. സാഗരിക നാഥ് പറഞ്ഞു. സംഭവത്തിൽ ചന്ദൻ മഹന എന്നയാളെ പോലീസ് കസ്റ്റഡിയിലെടുത്തു. കുട്ടിയുടെ അച്ഛനാരെന്നതിലും ഇയാൾക്ക് സംശയമുണ്ടായിരുന്നു.
കഴിഞ്ഞവർഷമാണ് ചന്ദൻ മഹനും തന്മയിയും വിവാഹിതരായത്. മേയ് ഒൻപതിനാണ് കുട്ടിയുണ്ടായത്. പ്രസവത്തിനുശേഷം തന്മയിയുടെ മാതാപിതാക്കളുടെ വീട്ടിലായിരുന്നു കുട്ടിയും അമ്മയും. ഇവിടെയെത്തിയാണ് ചന്ദൻ കുട്ടിയെ ആക്രമിച്ചത്.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..