ന്യൂഡൽഹി: സ്കൂൾ-ഉന്നത വിദ്യാഭ്യാസരംഗത്തെ നൈപുണിവികസനപ്രവർത്തനങ്ങൾ ഊർജിതമാക്കാനും തൊഴിലവസരങ്ങൾ വർധിപ്പിക്കാനും സിങ്കപ്പൂരുമായി ചേർന്ന് പ്രവർത്തിക്കാൻ ഇന്ത്യ. സിങ്കപ്പൂരിൽ ത്രിദിന സന്ദർശനത്തിനെത്തിയ കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ സിങ്കപ്പൂർ ഉപപ്രധാനമന്ത്രിയും ധനമന്ത്രിയുമായ ലോറൻസ് വോംഗുമായി നടത്തിയ കൂടിക്കാഴ്ചകൾക്കുശേഷമാണ് തീരുമാനമെന്ന് വിദ്യാഭ്യാസമന്ത്രാലയം അറിയിച്ചു.
നൈപുണിയോഗ്യതയെ ഉന്നതവിദ്യാഭ്യാസയോഗ്യതാ ചട്ടക്കൂടുമായി സമന്വയിപ്പിക്കാൻ ഇന്ത്യ പ്രവർത്തിക്കുന്നുണ്ടെന്നും നൈപുണിക്കും ഉയർന്ന അവസരങ്ങൾക്കുമായി ഹ്രസ്വകാല, ദീർഘകാല പദ്ധതികൾ നടത്തുന്നുണ്ടെന്നും പ്രധാൻ സിങ്കപ്പൂർ മന്ത്രിയെ അറിയിച്ചു. സിങ്കപ്പൂരിലെ വ്യാപാര വ്യവസായ മന്ത്രി എച്ച്.ഇ. ഗാൻ കിം യോങ്ങുമായും പ്രധാൻ ചർച്ച നടത്തി.
ഇന്ത്യയിലെ തൊഴിലധിഷ്ഠിത വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കാനും നൈപുണിവികസനമേഖലയിലെ സഹകരണം വർധിപ്പിക്കാനും യു.എസുമായും ഇന്ത്യ ധാരണയായിരുന്നു. അതിനായി വിദ്യാഭ്യാസമന്ത്രാലയവും യു.എസ്. സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റും വെർച്വൽ മോഡിൽ വിദ്യാഭ്യാസത്തിനും നൈപുണിവികസനത്തിനുമുള്ള ഇന്ത്യ-യു.എസ്. വർക്കിങ് ഗ്രൂപ്പും ആരംഭിച്ചു.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..