ന്യൂഡൽഹി: പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനച്ചടങ്ങിൽ ബി.ജെ.പി.യെ വിമർശിച്ച് രാജ്യസഭാ എം.പി. കപിൽ സിബൽ. മതപരമായ ആചാരങ്ങളില്ലാത്ത പാർലമെന്റാണ് ഇന്ത്യക്കുവേണ്ടതെന്ന് സിബൽ ട്വീറ്റ് ചെയ്തു. സർക്കാരും ബി.ജെ.പി.യും പറയുന്നത് പുതിയ ഇന്ത്യക്കായി പുതിയ പാർലമെന്റെന്നാണെന്നും എന്നാൽ, പുതിയതോ പഴയതോ അല്ലാത്ത ഇന്ത്യയാണ് വേണ്ടതെന്നും സിബൽ ട്വിറ്ററിൽ കുറിച്ചു.
മതപരമായ ആചാരങ്ങളില്ലാത്ത പാർലമെന്റ്, നിയമം എല്ലാവരെയും ഒരുപോലെ പരിഗണിക്കണം, മതവിശ്വാസങ്ങൾക്കും കച്ചവടത്തിനുമായി പൗരന്മാർ കൊല്ലപ്പെടരുത്, ചെറുപ്പക്കാർ പ്രണയിച്ച് വിവാഹം കഴിക്കുകയാണെങ്കിൽ ബജ്റംഗ്‌ദളിനെ ഭയപ്പെടരുത്, രാഷ്ട്രീയവത്കരിക്കാത്ത ഏജൻസികൾ, ന്യായമായ മാധ്യമങ്ങൾ എന്നിവയാവണം രാജ്യത്തുണ്ടാവേണ്ടതെന്നും സിബൽ ചൂണ്ടിക്കാട്ടി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..