സംഗറെഡ്ഡി (തെലങ്കാന): അതിർത്തിയിൽ കടന്നുകയറുകയും ഇന്ത്യൻ സൈനികർക്കുനേരെ ആക്രമണം നടത്തുകയും ചെയ്യുന്ന ചൈനയ്ക്കുനേരെയാണ് കേന്ദ്രസർക്കാർ മിന്നലാക്രമണത്തിന് ഉത്തരവിടേണ്ടതെന്ന് മജ്‍ലിസ് പാർട്ടി നേതാവ് അസദുദ്ദീൻ ഒവൈസി.
സംഗറെഡ്ഡിയിൽ നടന്ന പൊതുസമ്മേളനത്തിൽ സംസാരിക്കവേയാണ് ധൈര്യമുണ്ടെങ്കിൽ ചൈനയിൽ മിന്നലാക്രമണം നടത്താൻ ഒവൈസി വെല്ലുവിളിച്ചത്. ഇക്കണക്കിന് പോയാൽ ഹൈദരാബാദ് ഓൾഡ് സിറ്റിയിൽ മിന്നലാക്രമണം നടത്തേണ്ടിവരുമെന്ന ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ ബണ്ടി സഞ്ജയിന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു ഒവൈസി. 2020-ൽ തദ്ദേശതിരഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള പൊതുയോഗത്തിലായിരുന്നു ഈ വിവാദപരാമർശം. ഭരണകക്ഷിയായ ബി.ആർ.എസും മജ്‍ലിസ് പാർട്ടി നേതാവ് ഒവൈസിയും റോഹിംഗ്യൻ, പാകിസ്താൻ, അഫ്ഗാനിസ്താൻ വോട്ടർമാരുടെ സഹായത്തോടെ ഹൈദരാബാദ് തിരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കാൻ ശ്രമിക്കുകയാണ്. തിരഞ്ഞെടുപ്പിൽ ജയിച്ചാൽ ഓൾഡ് സിറ്റിയിൽ മിന്നലാക്രമണം നടത്തുമെന്നും ബി.ജെ.പി. അധ്യക്ഷൻ ഭീഷണിമുഴക്കിയിരുന്നു.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..