മുംബൈ: മുംബൈ- ഗോവ റൂട്ടിൽ ജൂൺ മൂന്നു മുതൽ വന്ദേഭാരത് എക്സ്‌പ്രസ് ഓടിത്തുടങ്ങും. മഡ്ഗാവിൽ സംഘടിപ്പിക്കുന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദി വീഡിയോ കോൺഫറൻസിലൂടെ സർവീസ് ഉദ്ഘാടനം ചെയ്യും. മുംബൈയിൽനിന്നുള്ള നാലാം വന്ദേഭാരത് എക്സ്‌പ്രസാണിത്. എട്ട് കോച്ചുകളാണ് ഇതിനുള്ളത്. ആദ്യ സർവീസ് ഗോവയിൽനിന്ന് രാവിലെ 10-ന് ആരംഭിക്കും. സ്റ്റോപ്പുകളെക്കുറിച്ച് അന്തിമ തീരുമാനമായിട്ടില്ല.
മുംബൈ സെൻട്രൽ-അഹമ്മദാബാദ്, മുംബൈ- ശിർദി, മുംബൈ-സോളാപുർ എന്നിവയാണ് നിലവിലുള്ള വന്ദേഭാരത് സർവീസുകൾ. മുംബൈ- ഗോവ റൂട്ടിൽ നിലവിൽ സർവീസ് നടത്തുന്ന വേഗമേറിയ ട്രെയിൻ തേജസ് എക്സ്‌പ്രസാണ്. എട്ട് മണിക്കൂറാണ് ഇതിന്റെ സമയം. അതിലും കുറഞ്ഞ സമയത്തിൽ വന്ദേഭാരത് സർവീസ് നടത്തുമെന്ന് റെയിൽവേ വ്യക്തമാക്കി.
വിനോദസഞ്ചാരത്തിന് ഉണർവേകുന്ന വന്ദേഭാരത് ഇന്ത്യൻ റെയിൽവേയുടെ അഭിമാനപദ്ധതികളിലൊന്നാണ്. 2019 ഫെബ്രുവരിയിലാണ് ആദ്യത്തെ വന്ദേഭാരത് ട്രെയിൻ ഓടിത്തുടങ്ങിയിത്. മുമ്പ് ട്രെയിൻ 18 എന്നറിയപ്പെട്ടിരുന്ന ഈ വണ്ടി തദ്ദേശീയമായി നിർമിക്കുന്നതിനാലാണ് വന്ദേഭാരത് എന്നറിയപ്പെടുന്നത്. 32 ഇഞ്ച് ടി.വി. സ്‌ക്രീൻ, ഒരോ കോച്ചിനും പ്രത്യേക പാൻട്രി കാർ, വൈ- ഫൈ കണക്ഷൻ എന്നിവ വന്ദേഭാരതിന്റെ സവിശേഷതകളാണ്.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..