ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനംചെയ്തെങ്കിലും പുതിയ പാർലമെന്റ് മന്ദിരത്തിന്റെ മിനുക്കുപണികൾ പൂർത്തിയാക്കാൻ ഇനിയും ഒരുമാസമെടുത്തേക്കും. ജൂലായിൽ, വർഷകാലസമ്മേളനത്തോടെയേ പണികൾ പൂർത്തിയാവുകയുള്ളൂവെന്ന് അധികൃതർ പറഞ്ഞു. അടുത്ത സഭാസമ്മേളനം ജൂലായിൽ ചേരാനാണ് സാധ്യത.
പുതിയ പാർലമെന്റ് മന്ദിരം വന്നാലും നിലവിലുള്ള ഓഫീസുകൾ പഴയമന്ദിരത്തിൽത്തന്നെയാകും പ്രവർത്തിക്കുകയെന്നും അധികൃതർ സൂചിപ്പിച്ചു. പഴയമന്ദിരത്തിൽ സൗകര്യങ്ങൾക്കുവേണ്ടി പലപ്പോഴായി കൂട്ടിച്ചേർത്ത താത്കാലിക നിർമാണങ്ങൾ നീക്കംചെയ്യും. അതോടെ ഓഫീസുകളിൽ കൂടുതൽ സ്ഥലം ലഭിക്കുമെന്നാണ് കണക്കുകൂട്ടൽ. പഴയമന്ദിരത്തിലെ ലോക്‌സഭാ ഹാളും രാജ്യസഭാ ഹാളും മ്യൂസിയമാക്കി മാറ്റുമെന്നാണ് കരുതുന്നത്. എന്നാൽ, ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണമോ വിശദീകരണങ്ങളോ വന്നിട്ടില്ല.
ബുധനാഴ്ചയും പാർലമെന്റ് മന്ദിരത്തിൽ നിർമാണജോലികൾ പുരോഗമിക്കുകയാണ്. പ്രധാന കെട്ടിടത്തിലും വളപ്പിലെ മതിലുകളിലും ജോലികൾക്കായി തൊഴിലാളികളെ വിന്യസിച്ചിട്ടുണ്ട്. കഴിഞ്ഞ 28-നായിരുന്നു പുതിയ മന്ദിരം പ്രധാനമന്ത്രി രാജ്യത്തിനു സമർപ്പിച്ചത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..