ന്യൂഡൽഹി: വന്ദേഭാരത് എക്സ്പ്രസുകൾ വ്യാപകമാക്കാനുള്ള കേന്ദ്രസർക്കാർ പദ്ധതിക്ക് വിലങ്ങുതടിയായി കപൂർത്തല റെയിൽ കോച്ച് ഫാക്ടറിയിൽ ചക്രങ്ങൾക്ക് ക്ഷാമം. 2022-2023 വർഷം 32 വണ്ടികൾ നിർമിക്കാനായിരുന്നു കപൂർത്തല ഫാക്ടറിയുടെ ലക്ഷ്യം. എന്നാൽ, ഒരുവർഷത്തിനിടയിൽ ഒരു വണ്ടിയുടെ നിർമാണംപോലും കപൂർത്തലയിൽ പൂർത്തിയായിട്ടില്ലെന്ന് ഫാക്ടറി അധികൃതർ അറിയിച്ചു. ചക്രങ്ങളുടെ ക്ഷാമം എല്ലാത്തരം കോച്ചുകളുടെയും ഉത്പാദനത്തിലും ഇടിവുണ്ടാക്കി.
2024 ഓഗസ്റ്റോടെ രാജ്യത്ത് 75 വന്ദേഭാരത് എക്സ്പ്രസുകളുടെ സർവീസ് നടത്തുമെന്ന് നേരത്തേ കേന്ദ്രം പ്രഖ്യാപിച്ചിരുന്നു. എന്നാൽ, നിർമാണവസ്തുക്കളുടെ വിലവർധന ഉത്പാദനത്തെ ബാധിച്ചതായി ഫാക്ടറി പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി. സീറ്റുകൾ, ബർത്തുകൾ, 60 കെ.വി.എ. ട്രാൻസ്ഫോർമർ, സ്വിച്ച് ബോർഡ് കാബിനറ്റ്, ഷെൽ ഘടകങ്ങൾ എന്നീ വസ്തുക്കൾക്കാണ് വില വർധിച്ചത്. 2023 മാർച്ചിനകം 256 3-എച്ച്.പി. മെമു തീവണ്ടികൾ നിർമിക്കേണ്ടിയിരുന്നെങ്കിലും 153 എണ്ണംമാത്രമാണ് പൂർത്തിയാക്കാനായതെന്നും ഫാക്ടറി അറിയിച്ചു.
നിലവിൽ ചെന്നൈ ആസ്ഥാനമായ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിലാണ് (ഐ.സി.എഫ്.) വന്ദേഭാരത് എക്സ്പ്രസ് നിർമിക്കുന്നത്. ഇവയ്ക്കുപുറമേ, റായ്ബറേലി ആസ്ഥാനമായ മോഡേൺ കോച്ച് ഫാക്ടറി, ലാത്തൂർ ആസ്ഥാനമായ മറാത്ത്വാഡ റെയിൽ കോച്ച് ഫാക്ടറി എന്നിവിടങ്ങളിലും ഉത്പാദനം ആരംഭിക്കാനുള്ള ശ്രമങ്ങളുണ്ട്.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..