‘മോദിക്ക് എല്ലാം അറിയാമെന്ന രോഗം’


1 min read
Read later
Print
Share

അമേരിക്കയിൽ ബി.ജെ.പി.യെ പരിഹസിച്ച് രാഹുൽ

ന്യൂഡൽഹി: ഇന്ത്യയിലെ ഒരുകൂട്ടത്തിന് എല്ലാം അറിയാമെന്ന രോഗമാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി അതിന് ദൃഷ്ടാന്തമാണെന്നും കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി. യു.എസിലെ സാന്റാ ക്ലാരയിൽ ഇന്ത്യക്കാരുമായി സംവദിക്കവേയാണ് രാഹുലിന്റെ പരിഹാസം.

“അവർ കരുതുന്നത് ദൈവത്തെക്കാൾ അറിയാമെന്നാണ്. അവർ ശാസ്ത്രജ്ഞരെ ശാസ്ത്രം പഠിപ്പിക്കും. ചരിത്രകാരന്മാരെ ചരിത്രം പഠിപ്പിക്കും. സൈന്യത്തിന് യുദ്ധതന്ത്രം പഠിപ്പിക്കും. ഭാരത് ജോഡോ യാത്രയിൽ ഞാൻ കേൾക്കാനാണ് പഠിച്ചത്. മറ്റൊരാളെ നോക്കുമ്പോൾ അവർക്ക് ജീവിതമുണ്ടെന്നും അവരിൽനിന്ന് പഠിക്കാനുണ്ടെന്നും മനസ്സിലാവും. എല്ലാ ആശയങ്ങളെയും അംഗീകരിച്ചതാണ് ഇന്ത്യയുടെ ചരിത്രം. ബി.ജെ.പി. സർക്കാർ രാജ്യത്തെ ജനങ്ങളെ ദുരുപയോഗം ചെയ്യുകയാണ്” -രാഹുൽ ആരോപിച്ചു.

സംഭാഷണങ്ങളും പൊതുയോഗങ്ങളും രാജ്യത്തിപ്പോൾ പ്രവർത്തനക്ഷമമല്ല. രാഷ്ട്രീയത്തിൽ ആവശ്യമായ ഉപകരണങ്ങളെല്ലാം ബി.ജെ.പി.യും ആർ.എസ്.എസും നിയന്ത്രിക്കുകയാണ്. രാഷ്ട്രീയമായി പ്രവർത്തിക്കുന്നത് ബുദ്ധിമുട്ടാണെന്നു മനസ്സിലാക്കിയതിനാലാണ് ഇന്ത്യയുടെ തെക്കേ അറ്റത്തുനിന്ന് ശ്രീനഗറിലേക്ക് നടക്കാൻ തീരുമാനിച്ചത്. യാത്രയിൽ ഇന്ത്യ ഒപ്പം നടന്നു. യാഥാർഥ്യത്തിൽനിന്ന് വളരെ അകലെയുള്ള രാഷ്ട്രീയവിവരണത്തെ പ്രോത്സാഹിപ്പിക്കുന്ന മാധ്യമങ്ങളിൽ കാണുന്നതല്ല ഇന്ത്യ -രാഹുൽ പറഞ്ഞു.

ജാതി സെൻസസും വനിതാസംവരണവും നടപ്പാക്കും

കോൺഗ്രസ് അധികാരത്തിൽ വന്നാൽ ജാതി സെൻസസും വനിതാസംവരണവും നടപ്പാക്കുമെന്നും രാഹുൽ പറഞ്ഞു. യു.പി.എ. സർക്കാരിന്റെ കാലത്ത് വനിതാസംവരണം നടപ്പാക്കാൻ ശ്രമിച്ചിരുന്നെങ്കിലും സഖ്യകക്ഷികളിൽ ചിലർ എതിർത്തു. യു.പി.എ. സർക്കാർ നടത്തിയ ജാതി സെൻസസിന്റെ വിവരങ്ങൾ പുറത്തുവിടാൻ കോൺഗ്രസ് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും കേന്ദ്രം തയ്യാറാവുന്നില്ല -അദ്ദേഹം പറഞ്ഞു.

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..