ന്യൂഡൽഹി: ഓവർ ദി ടോപ് (ഒ.ടി.ടി.) മീഡിയ പ്ളാറ്റ്ഫോമുകളിൽ പ്രദർശിപ്പിക്കുന്ന സിനിമകളിലും മറ്റു പരിപാടികളിലും പുകയിലവിരുദ്ധ മുന്നറിയിപ്പ് നിർബന്ധമാക്കിക്കൊണ്ട് കേന്ദ്ര ആരോഗ്യമന്ത്രാലയം നിയമം ഭേദഗതിചെയ്തു.
നിലവിൽ തിയേറ്ററുകളിലും ടി.വി. ചാനലുകളിലുമൊക്കെ ഇത്തരം മുന്നറിയിപ്പ് നിർബന്ധമാണ്. ലോക പുകയിലവിരുദ്ധ ദിനത്തോടനുബന്ധിച്ചാണ് ബുധനാഴ്ച 2004-ലെ സിഗരറ്റ് ആൻഡ് അദർ ടുബാക്കോ പ്രൊഡക്ട്സ് നിയമം ഭേദഗതിചെയ്തത്. ഭേദഗതിയനുസരിച്ച് പുകയില ഉത്‌പന്നങ്ങൾ പ്രദർശിപ്പിക്കുന്ന ഓൺലൈൻ ഉള്ളടക്കത്തിന്റെ പ്രസാധകർ പരിപാടിയുടെ തുടക്കത്തിലും മധ്യത്തിലും കുറഞ്ഞത് 30 സെക്കൻഡ് വീതം പുകയിലവിരുദ്ധ സ്പോട്ട് പ്രദർശിപ്പിക്കണം. പരിപാടിക്കിടെ പുകയില ഉത്‌പന്നങ്ങളോ അവയുടെ ഉപയോഗമോ പ്രദർശിപ്പിക്കുമ്പോൾ സ്‌ക്രീനിന്റെ അടിയിൽ പുകയിലവിരുദ്ധ ആരോഗ്യ മുന്നറിയിപ്പും ചേർക്കണം. വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയവുമായും മറ്റു പങ്കാളികളുമായും നടത്തിയ ചർച്ചയെത്തുടർന്നാണ് തീരുമാനമെന്ന് ആരോഗ്യമന്ത്രാലയവൃത്തങ്ങൾ അറിയിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..