ജമ്മു: ജമ്മു കശ്മീർ അതിർത്തിവഴി ഇന്ത്യയിലേക്കു നുഴഞ്ഞുകയറാൻ ശ്രമിച്ച മൂന്നു ഭീകരരെ പൂഞ്‌ഛിൽ അറസ്റ്റുചെയ്തതായി കരസേന അറിയിച്ചു. ഇവരിൽനിന്ന് 10 കിലോഗ്രാം വരുന്ന സ്ഫോടകവസ്തുക്കളും ആയുധങ്ങളും വിപണിയിൽ 100 കോടിരൂപ വിലവരുന്ന ഹെറോയിനും പിടികൂടിയെന്ന് സേനാവക്താവ് പറഞ്ഞു. സംഭവത്തിൽ ഭീകരനും സൈനികനും പരിക്കേറ്റു.
ശനിയാഴ്ച രാത്രി ഒന്നരയോടെ പൂഞ്‌ഛിലെ കർമാറ ഗ്രാമത്തിൽ നിയന്ത്രണരേഖയോടുചേർന്ന് സംശയാസ്പദമായ നീക്കം കണ്ട് സേനാംഗങ്ങൾ ഇടപെട്ടപ്പോൾ ഭീകരർ വെടിവെച്ചു. സൈന്യത്തിന്റെ തിരച്ചടിയിലാണ് ഭീകരനു പരിക്കേറ്റത്. ഇവരിൽനിന്ന് പിടിച്ചെടുത്ത സ്ഫോടകവസ്തുക്കൾ പിന്നീട് നിർവീര്യമാക്കി.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..