ചെന്നൈ: വിനോദസഞ്ചാരകേന്ദ്രങ്ങൾ സന്ദർശിക്കാൻ നടൻ രജനീകാന്തിന് ശ്രീലങ്കയിലേക്ക് ക്ഷണം. ചെന്നൈയിൽ രജനീകാന്തിന്റെ വീട്ടിലെത്തിയാണ് ശ്രീലങ്കൻ ഡെപ്യൂട്ടി ഹൈക്കമ്മിഷണർ ഡോ. ഡി. വെങ്കടേശ്വരൻ അദ്ദേഹത്തെ ക്ഷണിച്ചത്.
ശ്രീലങ്കയിൽ സഞ്ചാരികൾക്കായി അടുത്തകാലത്തു തുറന്ന രാമായണപാത സന്ദർശിക്കണമെന്ന് വെങ്കടേശ്വരൻ അഭ്യർഥിച്ചു. ബുദ്ധപാതയിലൂടെ സഞ്ചരിക്കണമെന്നും ആവശ്യപ്പെട്ടു. രജനീകാന്തിന്റെ സന്ദർശനം തീർഥാടനവിനോദസഞ്ചാരത്തിനും സിനിമാവിനോദസഞ്ചാരത്തിനും മുതൽക്കൂട്ടാവുമെന്നാണ് ശ്രീലങ്കയുടെ പ്രതീക്ഷ. ശ്രീലങ്കയിലെ തമിഴ് വംശജർ ഭൂരിപക്ഷവും രജനീകാന്തിന്റെ ആരാധകരാണ്. സിംഹളർക്കിടയിലും ആരാധകരുണ്ട്.
സാമ്പത്തികപ്രതിസന്ധിയെത്തുടർന്ന് തളർന്ന ശ്രീലങ്കയിൽ വിനോദസഞ്ചാരവ്യവസായത്തെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങളിലാണ് സർക്കാർ. രാമായണപാതയിലൂടെയുള്ള വിനോദസഞ്ചാരം വികസിപ്പിക്കുന്നതിന് ഉത്തർപ്രദേശുമായി സഹകരിക്കാൻ ശ്രീലങ്ക താത്പര്യംപ്രകടിപ്പിച്ചിട്ടുണ്ട്.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..