മുംബൈ: കേന്ദ്രസർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരേ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ വിളിച്ചുചേർത്ത പ്രധാന പ്രതിപക്ഷനേതാക്കളുടെ യോഗത്തിൽ യു.ബി.ടി. ശിവസേന തലവൻ ഉദ്ധവ് താക്കറെ പങ്കെടുക്കുമെന്ന് പാർട്ടിനേതാവ് സഞ്ജയ് റാവുത്ത് പറഞ്ഞു. ജൂൺ 12-ന് പട്‌നയിലാണ് യോഗം. 2024-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി.യെ നേരിടാൻ രാജ്യത്തെ പ്രതിപക്ഷകക്ഷികളെ ഒന്നിപ്പിക്കാനുള്ള ശ്രമത്തിലാണ് നിതീഷ് കുമാർ. 2024-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി പ്രതിപക്ഷ ഐക്യം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി നിതീഷ് കുമാർ ഉദ്ധവ് താക്കറെയുടെ മുംബൈയിലെ വസതിയിൽ കൂടിക്കാഴ്ച നടത്തിയിരുന്നു.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..