മണിപ്പുർ: കൊള്ളയടിച്ച ആയുധങ്ങൾ തിരികെ നൽകണമെന്ന് മുഖ്യമന്ത്രി


1 min read
Read later
Print
Share

അതിർത്തിയിൽ സുരക്ഷ വിലയിരുത്തി അമിത് ഷാ

ഇംഫാൽ: കലാപത്തിനിടെ സുരക്ഷാസേനകളിൽനിന്ന് കൊള്ളയടിച്ച ആയുധങ്ങൾ തിരികെ നൽകാൻ മണിപ്പുർ മുഖ്യമന്ത്രി എൻ. ബിരേൻ സിങ് ജനങ്ങളോട് അഭ്യർഥിച്ചു.

അനധികൃതമായി ആയുധങ്ങളും വെടിക്കോപ്പുകളും കൈവശം വെച്ചിരിക്കുന്നതായി കണ്ടെത്തിയാൽ അവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നൽകി. റോഡുകൾ തടസ്സപ്പെടുത്തരുതെന്നും സുരക്ഷാ ഉദ്യോഗസ്ഥരുടെയും ദുരിതാശ്വാസപ്രവർത്തകരുടെയും സ്വതന്ത്രസഞ്ചാരത്തെ തടസ്സപ്പെടുത്തരുതെന്നും മുഖ്യമന്ത്രി പ്രസ്താവനയിൽ പറഞ്ഞു.

മണിപ്പുർ സന്ദർശിക്കുന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ബുധനാഴ്ച മ്യാൻമാർ അതിർത്തിയിലുള്ള മോരേഹിലെത്തി സുരക്ഷാസാഹചര്യം വിലയിരുത്തി. കുക്കി ഗോത്രവിഭാഗത്തിന്റെ പ്രതിനിധികളെയും മറ്റു വിഭാഗങ്ങളുടെ പ്രതിനിധികളുൾപ്പെട്ട സംഘത്തെയും അദ്ദേഹം കണ്ടു. മണിപ്പുരിൽ ശാന്തത തിരിച്ചുകൊണ്ടുവരാനുള്ള സർക്കാരിന്റെ ശ്രമങ്ങൾക്ക് ഇരുകൂട്ടരും ശക്തമായ പിന്തുണ പ്രഖ്യാപിച്ചു.

മണിപ്പുരിലെ ഭൂരിപക്ഷവിഭാഗമായ മെയ്തികൾക്ക് പട്ടികവർഗ പദവി നൽകുന്നതിൽ പ്രതിഷേധിച്ച് മേയ് മൂന്നിനു നടന്ന ഗോത്ര ഐക്യ മാർച്ചിനെത്തുടർന്നാണ് കലാപം തുടങ്ങിയത്. കലാപത്തിൽ എൺപതോളം പേർ കൊല്ലപ്പെട്ട ഇവിടേക്ക് നാലുദിവസത്തെ സന്ദർശത്തിനാണ് ഷാ എത്തിയത്. സന്ദർശനം വ്യാഴാഴ്ച അവസാനിക്കും.

മണിപ്പുർ പോലീസ്, കേന്ദ്ര സായുധസേനകൾ, കരസേന എന്നിവയിലെ ഉന്നതോദ്യോഗസ്ഥരുമായി ചൊവ്വാഴ്ച ഇംഫാലിൽ ഷാ കൂടിക്കാഴ്ച നടത്തിയിരുന്നു.

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..