മുംബൈ: ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട 2002-ലെ ബെസ്റ്റ് ബേക്കറി കേസിൽ മുംബൈ പ്രത്യേക കോടതി ജൂൺ രണ്ടിന് വിധിപറയും. കലാപത്തിനിടെ ആൾക്കൂട്ടം വഡോദരയിലെ ബെസ്റ്റ് ബേക്കറി അഗ്നിക്കിരയാക്കിയതുമായി ബന്ധപ്പെട്ടാണ് കേസ്. 21 പേരെ പ്രതികളാക്കി ബേക്കറി ഉടമയുടെ മകൾ സഹീറാ ഷെയ്ഖ് ആണ് പോലീസിൽ പരാതി നൽകിയത്.
എന്നാൽ, 2003 ജൂണിൽ മുഖ്യസാക്ഷിയടക്കം കൂറുമാറിയതോടെ തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടി ഫാസ്റ്റ് ട്രാക്ക് കോടതി മുഴുവൻപ്രതികളെയും കുറ്റമുക്തരാക്കിയിരുന്നു. വിചാരണക്കോടതിയുടെ വിധി ഗുജറാത്ത് ഹൈക്കോടതി ശരിവെച്ചതോടെ സാമൂഹികപ്രവർത്തക ടീസ്ത സെതൽവാദിന്റെ സഹായത്തോടെ സഹീറ ഷെയ്ഖ് സുപ്രീംകോടതിയെ സമീപിച്ചു. കേസിൽ പുനരന്വേഷണത്തിന് ഉത്തരവിട്ട കോടതി, വിചാരണ മുംബൈയിലെ പ്രത്യേക കോടതിയിലേക്ക് മാറ്റുകയായിരുന്നു.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..