അഹമ്മദാബാദ്: പത്താംക്ളാസിനുപിന്നാലെ ഹയർസെക്കൻഡറി പരീക്ഷയിലും ഗുജറാത്തിൽ വിജയശതമാനം കുറഞ്ഞു. മുൻവർഷത്തെക്കാൾ 13 ശതമാനമാണ് കുറവ്. പത്താംക്ളാസിലാകട്ടെ 64.62 ശതമാനംമാത്രമായിരുന്നു ജയം.
സംസ്ഥാന സിലബസിലെ 73.27 ശതമാനം വിദ്യാർഥികളാണ് ഇത്തവണ പന്ത്രണ്ടാംക്ളാസ് വിജയിച്ചത്. കഴിഞ്ഞവർഷം 86.91 ആയിരുന്നു വിജയം. 2020-ൽ 76.29 ശതമാനം വിജയിച്ചു. ഇക്കുറി 4,77,392 പേർ പരീക്ഷയെഴുതിയതിൽ 3,49,792 വിദ്യാർഥികൾ വിജയിച്ചു. എല്ലാവരെയും വിജയിപ്പിച്ച സ്കൂളുകളുടെ എണ്ണം മുൻവർഷത്തെ 1064-ൽനിന്ന് 311 ആയി ചുരുങ്ങി. പത്തുശതമാനത്തിൽ താഴെ വിജയശതമാനമുള്ള സ്കൂളുകളുടെ എണ്ണം ഒന്നിൽനിന്ന് 44 ആയി ഉയർന്നു.
ഒരാഴ്ചമുമ്പ് പ്രഖ്യാപിച്ച പത്താംക്ളാസ് പരീക്ഷാഫലത്തിൽ ഒരാളെപ്പോലും ജയിപ്പിക്കാനാകാത്ത 157 സ്കൂളുകൾ ഉണ്ടായിരുന്നു. വിജയം 2022-ലെക്കാൾ 0.56 ശതമാനം കുറയുകയും ചെയ്തു. എല്ലാവരെയും ജയിപ്പിച്ച 272 സ്കൂളുകൾ മാത്രമേയുള്ളൂ.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..