ചെന്നൈ: മുംബൈ ജ്വാലയുടെ മാധ്യമരത്ന പുരസ്കാരത്തിന് മാതൃഭൂമി ചെന്നൈ ബ്യൂറോയിലെ സ്റ്റാഫ് റിപ്പോർട്ടർ കെ.കെ. സുരേഷ്‌കുമാർ അർഹനായി. ജൂൺ 10-ന് വൈകീട്ട് അഞ്ചിന് ടി.നഗർ നാരായണ മിഷൻ സ്കൂൾ ഹാളിൽ ചേരുന്ന ചടങ്ങിൽ ഗോകുലം ഗോപാലൻ പുരസ്കാരം സമ്മാനിക്കും.
പത്രപ്രവർത്തനരംഗത്തെ മൂന്നുപതിറ്റാണ്ടുകാലത്തെ സംഭാവനകൾ പരിഗണിച്ചാണ് സുരേഷ് കുമാറിനെ അവാർഡിന് തിരഞ്ഞെടുത്തത്. കേരളത്തിലേക്കുള്ള തീവണ്ടിയാത്രാപ്രശ്നങ്ങൾ, ചെന്നൈയിലെ കുടിവെള്ളക്ഷാമം, നഗരത്തിലെ മാലിന്യസംസ്കരണത്തിലെ അപര്യാപ്തതകൾ തുടങ്ങിയ വിഷയങ്ങൾ സർക്കാരിന്റെയും പൊതുസമൂഹത്തിന്റെയും ശ്രദ്ധയിൽപ്പെടുത്തുന്നതിനും പരിഹരിക്കപ്പെടുന്നതിനും സുരേഷ് കുമാറിന്റെ റിപ്പോർട്ടുകൾ സഹായിച്ചിട്ടുണ്ട്. കണ്ണൂർ പിലാത്തറ സ്വദേശിയാണ്. തമിഴ്‌നാട് സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥ ദീപയാണ് ഭാര്യ. മക്കൾ: പൗർണമി, ദിനദേവ്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..