ചെന്നൈ: ബോട്ടിൽ കടത്തുന്നതിനിടെ 20 കിലോ സ്വർണം കടലിലെറിഞ്ഞ മൂന്നുപേർ അറസ്റ്റിൽ. രാമേശ്വരം മണ്ഡപത്തിന് സമീപം ചൊവ്വാഴ്ച രാത്രിയാണ് സംഭവം.
കടൽമാർഗം സ്വർണം കടത്തുന്നെന്ന രഹസ്യവിവരത്തെ തുടർന്ന് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് (ഡി.ആർ.ഐ.) അധികൃതർ തീരസംരക്ഷണസേനയുടെ സഹകരണത്തോടെ തിരച്ചിൽനടത്തുന്നതിനിടെയാണ് മൂന്നുപേർ പിടിയിലായത്
തീരസംരക്ഷണസേനയുടെ ബോട്ട് കണ്ട കള്ളക്കടത്തുസംഘം സ്വർണം കടലിലെറിഞ്ഞതിനുശേഷം രക്ഷപ്പെടാൻ ശ്രമിച്ചു. എന്നാൽ, ഇവരെ പിന്തുടർന്ന് പിടികൂടുകയായിരുന്നു. 20 കിലോയോളമുള്ള സ്വർണക്കട്ടികളായിരുന്നു ഇവർ കടത്താൻശ്രമിച്ചതെന്ന് ചോദ്യംചെയ്യലിൽ വ്യക്തമായി.
കടലിൽനിന്ന് സ്വർണം കണ്ടെത്താൻ തിരച്ചിൽ ആരംഭിച്ചു. ഫെബ്രുവരിയിലും സമാനമായ സംഭവം ഈ മേഖലയിൽ നടന്നിരുന്നു. അന്ന് കടലിലെറിഞ്ഞ 18 കിലോ സ്വർണം കണ്ടെടുത്തിരുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..