ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ അമേരിക്കയിലെ പരിപാടിയിൽ പരിഹസിച്ച കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരേ ബി.ജെ.പി.
രാഹുലിനെ ‘വ്യാജ ഗാന്ധി’യെന്നാക്ഷേപിച്ച പാർലമെന്ററികാര്യ മന്ത്രി പ്രഹ്ലാദ് ജോഷി, ‘ഒന്നും അറിയാത്ത ഒരാൾ പെട്ടെന്ന് എല്ലാ കാര്യങ്ങളിലും വിദഗ്ധനാവുന്നത് തമാശയാണെന്ന്’ അഭിപ്രായപ്പെട്ടു. ‘‘കുടുംബകാര്യങ്ങൾക്കപ്പുറം പോകാത്ത ഒരാൾ ചരിത്രത്തെക്കുറിച്ച് സംസാരിക്കുന്നു. ഉരുളക്കിഴങ്ങിൽ നിന്ന് സ്വർണം ഉത്പാദിപ്പിക്കാമെന്ന് അവകാശപ്പെട്ട ഒരാൾ ശാസ്ത്രത്തെക്കുറിച്ച് പ്രഭാഷണം നടത്തുന്നു. കുടുംബകാര്യങ്ങൾക്കപ്പുറം പോകാത്തയാൾ ഇന്ത്യയുടെ യുദ്ധതന്ത്രത്തിന് നേതൃത്വം നൽകാനാവശ്യപ്പെടുന്നു. ഇല്ല മിസ്റ്റർ വ്യാജ ഗാന്ധി, ഇന്ത്യയുടെ കാതൽ അതിന്റെ സംസ്കാരമാണ്. വിദേശ മണ്ണുപയോഗിച്ച് രാജ്യത്തെ കളങ്കപ്പെടുത്തുന്ന നിങ്ങളെപ്പോലെയല്ല, ഇന്ത്യക്കാർക്ക് അവരുടെ ചരിത്രത്തിൽ അഭിമാനമുണ്ട്. അവർക്ക് അവരുടെ ഭൂമിശാസ്ത്രത്തെ നന്നായി സംരക്ഷിക്കാൻ കഴിയും’’ -ജോഷി പറഞ്ഞു.
രാഹുൽ ഗാന്ധി വിദേശത്തായിരിക്കുമ്പോൾ അദ്ദേഹത്തിലേക്ക് ജിന്നയുടെയോ അൽ ഖായിദയിൽ പ്രവർത്തിക്കുന്നവരുടെയോ ആത്മാവ് ആവേശിക്കുമെന്ന് മുതിർന്ന ബി.ജെ.പി. നേതാവും മുൻകേന്ദ്രമന്ത്രിയുമായ മുഖ്താർ അബ്ബാസ് നഖ്‌വി പരിഹസിച്ചു. വേഗത്തിൽ ഇന്ത്യയിൽ മടങ്ങിയെത്തി നല്ലൊരു മന്ത്രവാദിയെ കണ്ട് ബാധയൊഴിപ്പിക്കാനും രാഹുലിനെ നഖ്‌വി ഉപദേശിച്ചു. വിദ്വേഷത്തിന്റെ അന്താരാഷ്ട്ര കച്ചവടക്കാരനാണ് രാഹുൽ. ഇന്ത്യയെ അപമാനിക്കാൻ രാഹുൽ കരാർ എടുത്തിരിക്കുകയാണെന്നും കോൺഗ്രസ് മുസ്‍ലിങ്ങളെ ച്യുയിങ് ഗം പോലെ ഉപയോഗിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..