ന്യൂഡൽഹി: ചീറ്റസംരക്ഷണത്തിന് കേന്ദ്ര പരിസ്ഥിതിമന്ത്രാലയം വിദഗ്ധസമിതി രൂപവത്കരിച്ചു. വിദേശത്തുനിന്ന് മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തിലെത്തിച്ച ചീറ്റകളിൽ മൂന്നെണ്ണവും നമീബിയൻ ചീറ്റയ്ക്ക് ജനിച്ച നാലുകുട്ടികളിൽ മൂന്നെണ്ണവും രണ്ടുമാസത്തിനിടെ ചത്തിരുന്നു.
ഗ്ലോബൽ ടൈഗർ ഫോറം സെക്രട്ടറി ജനറൽ രാജേഷ് ഗോപാലിന്റെ നേതൃത്വത്തിലാണ് പതിനൊന്നംഗ സമിതി. മുൻ ഇന്ത്യൻ ഫോറസ്റ്റ് സർവീസ് ഉദ്യോഗസ്ഥൻകൂടിയാണ് രാജേഷ്. മുതിർന്ന കേന്ദ്രസർക്കാർ ഉദ്യോഗസ്ഥരും വന്യജീവി വിദഗ്‌ധരുമാണ് മറ്റ് അംഗങ്ങൾ. രണ്ടുവർഷമാണ് സമിതിയുടെ കാലാവധി.
ചീറ്റകളുടെ പുനരധിവാസ പദ്ധതി അവലോകനം ചെയ്യാനും ഇക്കോ ടൂറിസം പദ്ധതിയിൽ ആവാസകേന്ദ്രം ഉൾപ്പെടുത്താനുമുള്ള നിർദേശങ്ങൾ സമിതി നൽകും. ചീറ്റകളെ പാർപ്പിക്കാൻ മറ്റൊരിടംകൂടി കണ്ടെത്തണമെന്ന് മധ്യപ്രദേശ് സർക്കാർ കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യവും പുതിയ സമിതി പരിശോധിക്കും.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..