ന്യൂഡൽഹി: ജൂൺ രണ്ടിന് തിയേറ്ററുകളിൽ പ്രദർശനത്തിനെത്തുന്ന ‘സ്പൈഡർമാൻ: എക്രോസ് ദി സ്പൈഡർവേഴ്സ്’ എന്ന ചലച്ചിത്രം പ്രദർശിപ്പിക്കുന്നതിന് നൂറോളം അനധികൃത വെബ്സൈറ്റുകൾക്ക് വിലക്കേർപ്പെടുത്തി ഡൽഹി ഹൈക്കോടതി. ‘സ്പൈഡർമാൻ: എക്രോസ് ദി സ്പൈഡർവേഴ്സി’നൊപ്പം നേരത്തേയിറങ്ങിയ ‘സ്പൈഡർ മാൻ: ഇൻ ടു ദി സ്പൈഡർ വേഴ്‌സ്’ എന്ന ചലച്ചിത്രവും പ്രദർശിപ്പിക്കാൻ വിലക്കുണ്ട്.
ചിത്രത്തിന്റെ പകർപ്പവകാശം കാണിച്ച് സോണി പിക്ചേഴ്സ് ആനിമേഷൻ നൽകിയ ഹർജി പരിഗണിക്കവേയാണ് ജസ്റ്റിസ് സി. ഹരിശങ്കറിന്റെ ഉത്തരവ്. ഇംഗ്ലീഷും ഹിന്ദിയും പഞ്ചാബിയും മലയാളവും അടക്കം 10 ഭാഷകളിലാണ് ഇന്ത്യയിൽ ചലച്ചിത്രമെത്തുന്നത്. ഇന്ത്യൻ ബാറ്റിങ് നിരയിലെ മുൻനിര താരമായ ശുഭ്മാൻ ഗിൽ ആണ് സ്പൈഡർമാന് ഹിന്ദി, പഞ്ചാബി ഭാഷകളിൽ ശബ്ദം നൽകിയിരിക്കുന്നത്. ആദ്യമായാണ് ഒരു ഇന്ത്യൻ സ്പോർട്‌സ് താരം ഒരു ഹോളിവുഡ് ചിത്രത്തിന് ശബ്ദം നൽകുന്നത്. 2021-ൽ പുറത്തിറങ്ങിയ ‘സ്പൈഡർമാൻ - നോ വേ ഹോം’ അണ് ഇതിനുമുൻപുള്ള സ്പൈഡർമാൻ ചലച്ചിത്രം.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..