ദേശീയ എക്സിറ്റ് പരീക്ഷ: നടപടിക്രമങ്ങൾ പൂർത്തിയായി


1 min read
Read later
Print
Share

അനുമതിക്കായി ദേശീയ മെഡിക്കൽ കമ്മിഷന് സമർപ്പിക്കും

ന്യൂഡൽഹി: എം.ബി.ബി.എസ്. അവസാനവർഷക്കാർക്കുള്ള ലൈസൻസ് പരീക്ഷ ‘നെക്‌സ്റ്റ്‌’ ഈ വർഷം ഡിസംബറിൽ നടത്താനുള്ള തയാറെടുപ്പുകൾ പൂർത്തിയായി. ദേശീയ മെഡിക്കൽ കമ്മിഷന്റെ അനുമതിക്കായി നടപടിക്രമങ്ങൾ ഉടൻ സമർപ്പിക്കുമെന്നും ആരോഗ്യമന്ത്രാലയ അധികൃതർ അറിയിച്ചു. 2023 മാർച്ചിൽ നിശ്ചയിച്ചിരിക്കുന്ന ദേശീയ മെഡിക്കൽ പി.ജി. പ്രവേശനപരീക്ഷ (നീറ്റ് പി.ജി.) അവസാനത്തേതാകുമെന്നും 2024 മുതൽ ‘നെക്‌സ്റ്റ്‌’ പരീക്ഷയുടെ അടിസ്ഥാനത്തിലാകും പ്രവേശനമെന്നും അധികൃതർ വ്യക്തമാക്കി. ന്യൂഡൽഹി എയിംസിനാകും പരീക്ഷനടത്താനുള്ള ചുമതല. പി.ജി. പ്രവേശനപരീക്ഷയ്ക്കും ഇന്ത്യയിൽ ചികിത്സനടത്തുന്നതിനും വിദേശത്തുനിന്നു എം.ബി.ബി.എസ്. പഠിച്ചെത്തുന്നവർക്കുള്ള ഫോറിൻ മെഡിക്കൽ ഗ്രാജ്വേറ്റ്‌സ് പരീക്ഷയ്ക്കും പകരമായി അവതരിപ്പിക്കുന്നതാണ് നെക്‌സ്റ്റ്‌ പരീക്ഷ. ഈ ഡിസംബറിൽ നെക്‌സ്റ്റ്‌ നടത്തിയാൽ 2019-20 ബാച്ചിലെ എം.ബി.ബി.എസ്. വിദ്യാർഥികൾ മുതൽ ഇതിന്റെഭാഗമാകും. നെക്‌സ്റ്റിന്റെ പാഠ്യപദ്ധതി, പരീക്ഷാരീതി തുടങ്ങിയ കാര്യങ്ങൾ കഴിഞ്ഞവർഷം അവസാനത്തോടെ പ്രസിദ്ധീകരിച്ചിരുന്നു.

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..