ന്യൂഡൽഹി: കേരളം ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ പതിനൊന്നാം ക്ലാസ് പ്രവേശനത്തിന് വിദ്യാർഥികൾ സയൻസ് സ്ട്രീം തിരഞ്ഞെടുക്കുന്നതായി കേന്ദ്ര സർക്കാരിന്റെ പഠനം. തമിഴ്നാട്, തെലങ്കാന, ആന്ധ്രാപ്രദേശ്, കർണാടക, കേരള വിദ്യാഭ്യാസ ബോർഡുകളിലെ വിദ്യാർഥികൾക്കാണ് സയൻസിനോട് ഏറ്റവും താത്‌പര്യം. ഇവിടിങ്ങളിൽ ആർട്സ് തിരഞ്ഞെടുക്കുന്നത് ആകെ വിദ്യാർഥികളുടെ രണ്ട് ശതമാനം മാത്രമാണെന്നും കണക്കുകൾ വ്യക്തമാക്കുന്നു. അതേസമയം, പശ്ചിമ ബംഗാൾ, പഞ്ചാബ്, ഹരിയാണ, ഗുജറാത്ത്, ജാർഖണ്ഡ് എന്നിവിടങ്ങളിൽ ആർട്‌സ് വിഷയങ്ങളോടാണ് വിദ്യാർഥികൾക്ക് പ്രിയമെന്നും പഠനം പറയുന്നു.
വിദ്യാർഥികൾ കൂടുതലായി ശാസ്ത്രം തിരഞ്ഞെടുത്ത അഞ്ചു സംസ്ഥാനങ്ങളിൽ ആന്ധ്രാപ്രദേശ് ആണ് ഒന്നാമത്. ഇവിടെ പന്ത്രണ്ടാം ക്ലാസ് പരീക്ഷയെഴുതിയവരിൽ 75.63 ശതമാനം വിദ്യാർഥികളും ശാസ്ത്രമാണ് തിരഞ്ഞെടുത്തത്. തെലങ്കാന (64.59 ശതമാനം), തമിഴ്‌നാട് (61.50 ശതമാനം), ഉത്തർ് പ്രദേശ് (57.13), കേരളം (44.50 ശതമാനം) എന്നിവയാണ് യഥാക്രം രണ്ടു മുതൽ അഞ്ചുവരെ സ്ഥാനങ്ങളിലുള്ളത്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ, വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ മണിപ്പൂരിലാണ് ഏറ്റവും കൂടുതൽ പേർ ശാസ്ത്രം തിരഞ്ഞെടുത്തത്- 68.87 ശതമാനം.
ഏറ്റവും കൂടുതൽ സംസ്ഥാന ബോർഡ് വിദ്യാർഥികൾ ആർട്‌സ് തിരഞ്ഞെടുത്ത ആദ്യ അഞ്ച് സംസ്ഥാനങ്ങളിൽ ഗുജറാത്ത് (81.55 ശതമാനം) ഒന്നാമതാണ്. പശ്ചിമ ബംഗാൾ (78.94 ശതമാനം), പഞ്ചാബ് (72.89 ശതമാനം), ഹരിയാണ (73.76 ശതമാനം); രാജസ്ഥാൻ (71.23 ശതമാനം) എന്നിവരാണ് തൊട്ടുപിന്നിൽ. വടക്കുകിഴക്കൻ മേഖലയിൽ, മേഘാലയ (82.62 ശതമാനം), ത്രിപുര (85.12 ശതമാനം), നാഗാലാൻഡ് (79.62 ശതമാനം) എന്നിവിടങ്ങളിലും ആർട്‌സിനോടാണ് വിദ്യാർഥികൾക്ക് പ്രിയമെന്നും പഠനത്തിലുണ്ട്.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..