ന്യൂഡൽഹി: റഷ്യയുടെ ഓണററി കോൺസലും തിരുവനന്തപുരം റഷ്യൻഹൗസ് ഡയറക്ടറുമായ രതീഷ് സി. നായർക്ക് റഷ്യൻ പ്രസിഡന്റിന്റെ ഉന്നത ബഹുമതിയായ ഓർഡർ ഓഫ് ഫ്രണ്ട്ഷിപ് ബഹുമതി. റഷ്യയുടെ വിദേശകാര്യനയം നടപ്പാക്കുന്നതും ഇന്ത്യ-റഷ്യ ബന്ധത്തിന് നൽകുന്ന സംഭാവനയും കണക്കിലെടുത്താണ് ബഹുമതിയെന്ന് പത്രക്കുറിപ്പിൽ അറിയിച്ചു. മന്ത്രാലയത്തിലെ മനുഷ്യാവകാശവകുപ്പ് ഡയറക്ടർ ഗ്രിഗറി ലുക്യാൻത്സേവിനും അൽബേനിയയിലെ റഷ്യൻ അംബാസഡർ മിഖായിൽ അഫനാസിയേക്കും ബഹുമതിയുണ്ട്.
2000 മുതൽ തിരുവനന്തപുരത്തെ റഷ്യൻഹൗസ് ഡയറക്ടറാണ് രതീഷ്. 2008-ൽ റഷ്യ കോൺസലേറ്റ് തുറന്നപ്പോൾ ഓണററി കോൺസലായി നിയമിതനായി. റഷ്യൻ പ്രസിഡന്റിന്റെ പുഷ്‌കിൻ മെഡലും റഷ്യൻ വിദേശകാര്യ മന്ത്രാലയത്തിന്റെ രണ്ടും സാംസ്കാരിക മന്ത്രാലയത്തിന്റെ ഒന്നും ഉൾപ്പെടെ ആറ് മെഡലുകൾ ലഭിച്ചിട്ടുണ്ട്. തിരുവനന്തപുരം പാച്ചല്ലൂർ സ്വദേശിയാണ്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..