ന്യൂഡൽഹി: തൊഴിലില്ലായ്മയും വിലക്കയറ്റവും വ്യാപിക്കുന്ന വിദ്വേഷവുമാണ് രാജ്യത്തെ പ്രധാനപ്രശ്നങ്ങളെന്നും പ്രധാനമന്ത്രി നരേന്ദ്രമോദിയും കുഴലൂത്തുകാരും വിചാരിച്ചാലും ശ്രദ്ധതിരിക്കാൻ പറ്റില്ലെന്നും കോൺഗ്രസ്. അമേരിക്കയിൽ രാഹുൽ ഗാന്ധി നടത്തിയ പ്രസംഗത്തിനെതിരേ ബി.ജെ.പി. നേതാക്കൾ രംഗത്തെത്തിയതോടെയാണ് പ്രതികരണം.
രാഹുലിന്റെ ഭാരത് ജോഡോ യാത്ര വെറുമൊരു സംഭവം എന്നതിലുപരി പരിവർത്തനപ്രസ്ഥാനമായി മാറിയെന്നും ഇത് ലോകത്തെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ഇന്ത്യക്കാരിൽ ഇപ്പോഴും പ്രതിധ്വനിക്കുകയാണെന്നും കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേഷ് പറഞ്ഞു. അവരുടെ പ്രശ്നങ്ങൾ ഉന്നയിക്കാൻ യാത്ര വേദിയൊരുക്കിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..