കലാലയങ്ങളിൽ വേണം ‘ജെൻഡർ ചാമ്പ്യനുകൾ’


1 min read
Read later
Print
Share

യുവാക്കളെ ലിംഗസമത്വത്തിന്റെ പാഠംപഠിപ്പിക്കാൻ യു.ജി.സി.

ന്യൂഡൽഹി: രാജ്യത്തെ മുഴുവൻ വിദ്യാലയങ്ങളിലും പെൺകുട്ടികൾക്കെതിരായ അതിക്രമങ്ങൾ ഇല്ലാതാക്കാനായി ‘ജെൻഡർ ചാമ്പ്യൻ ആശയം’ സർവകലാശാലകളിലും ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലും നടപ്പാക്കാൻ നിർദേശിച്ച് യു.ജി.സി. പദ്ധതിപ്രകാരം എല്ലാ വിദ്യാലയങ്ങളിൽനിന്നും ഓരോ ജെൻഡർ ചാമ്പ്യനെ കണ്ടെത്തും. saksham.ugc.ac.in എന്ന പോർട്ടിലാണ് സർവകലാശാലകളും അഫിലിയേറ്റഡ് കോളേജുകളും ഓൺലൈനായി ഫോം സമർപ്പിക്കേണ്ടത്. പെൺകുട്ടികളോട് മാന്യമായും ബഹുമാനത്തോടും പെരുമാറുന്നവരെയാണ് ഇത്തരത്തിൽ തിരഞ്ഞെടുക്കുക. ഇത്തരത്തിൽ തിരഞ്ഞെടുക്കുന്ന ആളായിരിക്കും വിദ്യാലയങ്ങളിൽ ലിംഗനീതിസംബന്ധിച്ച കാര്യങ്ങൾ നിരീക്ഷിക്കുക. 16 വയസ്സിന് മുകളിലുള്ളവരായിരിക്കണം ‘ജെൻഡർ ചാമ്പ്യനാ’യി തിരഞ്ഞെടുക്കേണ്ടത്. ഇത് ആൺകുട്ടിയോ പെൺകുട്ടിയോ ആകാം. ലിംഗഅസമത്വം ഒഴിവാക്കാനുള്ള പ്രവർത്തനങ്ങൾ പരിഗണിച്ച് വിദ്യാലയമേധാവിയാണ് ‘ജെൻഡർ ചാമ്പ്യനെ’ തിരഞ്ഞെടുക്കുക. എല്ലാവർഷവും ഇത്തരത്തിൽ ‘ജെൻഡർ ചാമ്പ്യനെ’ തിരഞ്ഞെടുക്കണം. ഇതിനായി പ്രത്യേക അപേക്ഷ വിദ്യാർഥികൾ പൂരിപ്പിച്ച് നൽകണം. അപേക്ഷ പരിശോധിച്ച് തീരുമാനമെടുക്കുന്നത് സ്‌ക്രീനിങ് കമ്മിറ്റിയാകും. കമ്മിറ്റിയുടെ നിർദേശപ്രകാരം വിദ്യാലയമേധാവി ‘ജെൻഡർ ചാമ്പ്യ’നെ തിരഞ്ഞെടുക്കും. തിരഞ്ഞെടുക്കപ്പെടുന്ന ആളിന് പ്രത്യേകബാഡ്ജുണ്ടാകണം. അധ്യയനവർഷത്തെ ജെൻഡർചാമ്പ്യന്റെ പ്രവർത്തനങ്ങൾ വിദ്യാലയത്തിലെ അധ്യാപകരിൽ ഒരാളുടെ നിരീക്ഷണത്തിൻ കീഴിലാകും. പെൺകുട്ടികളുടെ അവകാശങ്ങൾ നിലനിർത്തപ്പെടുന്നതരത്തിൽ വിദ്യാർഥികൾക്കിടയിൽ ലിംഗസമത്വം നിലനിർത്താനാണ് ഇതിലൂടെ യു.ജി.സി. ലക്ഷ്യമിടുന്നത്.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..