ന്യൂഡൽഹി: ദേശീയ മെഡിക്കൽ കമ്മിഷൻ (എൻ.എം.സി.) നിശ്ചയിച്ച മാനദണ്ഡങ്ങൾ പാലിക്കാത്തതിന്റെപേരിൽ രണ്ടുമാസത്തിനിടെ രാജ്യത്തുടനീളമുള്ള 40 മെഡിക്കൽ കോളേജുകളുടെ അംഗീകാരം നഷ്ടപ്പെട്ടു.
തമിഴ്‌നാട്, ഗുജറാത്ത്, അസം, പഞ്ചാബ്, ആന്ധ്രാപ്രദേശ്, പുതുച്ചേരി, പശ്ചിമബംഗാൾ എന്നിവിടങ്ങളിലെ നൂറിലേറെ മെഡിക്കൽ കോളേജുകളും സമാനമായ നടപടി നേരിടേണ്ടിവരുമെന്ന് അധികൃതർ പറഞ്ഞു. സി.സി.ടി.വി. ക്യാമറകൾ, ആധാർ ബന്ധിപ്പിച്ച ബയോമെട്രിക് ഹാജർ തുടങ്ങിയ പലവിഷയങ്ങളിലും മാനദണ്ഡങ്ങളൊന്നും കോളേജുകൾ പാലിക്കുന്നില്ലെന്നും കമ്മിഷന്റെ പരിശോധനയിൽ കണ്ടെത്തി.
സർക്കാർ കണക്കുകളനുസരിച്ച് 2014-നുശേഷം മെഡിക്കൽ കോളേജുകളുടെ എണ്ണം കൂടിയിട്ടുണ്ട്. 69 ശതമാനം വർധനയാണുണ്ടായത്. 2014-നുമുമ്പ് 387 മെഡിക്കൽ കോളേജുകൾ ഉണ്ടായിരുന്നിടത്ത് ഇപ്പോൾ 654 എണ്ണമാണുള്ളതെന്ന് ആരോഗ്യ സഹമന്ത്രി ഭാരതി പ്രവീൺ പവാർ ഫെബ്രുവരിയിൽ പറഞ്ഞിരുന്നു. മെഡിക്കൽ സീറ്റുകളുടെ എണ്ണത്തിലും വർധനയുണ്ട്. 2014-നുമുമ്പ് 51,348 ആയിരുന്നത് ഇപ്പോൾ 99,763 ആയും പിജി സീറ്റുകൾ 2014-നുമുമ്പ് 31,185 ആയിരുന്നത് 64,559 ആയും വർധിച്ചു.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..