ന്യൂഡൽഹി: നാലുദിവസത്തെ സന്ദർശനത്തിനായി നേപ്പാൾ പ്രധാനമന്ത്രി പുഷ്പകമാൽ പ്രചണ്ഡ ബുധനാഴ്ച ഡൽഹിയിലെത്തി. വിമാനത്താവളത്തിൽ വിദശകാര്യ സഹമന്ത്രി മീനാക്ഷി ലേഖി അദ്ദേഹത്തെ സ്വീകരിച്ചു.
വ്യാഴാഴ്ച രാവിലെ പത്തിനാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി പ്രചണ്ഡയുടെ ഉഭയകക്ഷി ചർച്ച. ഇരുരാജ്യങ്ങളും വിവിധ കരാറുകളിൽ ഒപ്പുവെക്കും. വൈകീട്ട് 4.45-നാണ് രാഷ്ട്രപതി ദ്രൗപദി മുർമുവുമായുള്ള കൂടിക്കാഴ്ച. വെള്ളിയാഴ്ച രാവിലെ 8.30-ന് പ്രചണ്ഡ ഇന്ദോറിലേക്ക് പുറപ്പെടും. ശനിയാഴ്ച കാഠ്മണ്ഡുവിലേക്ക് മടങ്ങും.
പ്രചണ്ഡയുടെ സന്ദർശനം ഇന്ത്യയും നേപ്പാളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുമെന്ന് വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..