ന്യൂഡൽഹി: നഗരനിക്ഷേപ പദ്ധതിയുടെ രണ്ടാം പതിപ്പിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭായോഗമാണ് 1700 കോടി രൂപ ചെലവിട്ട് 18 നഗരത്തിലേക്കുകൂടി പദ്ധതി വ്യാപിപ്പിക്കുന്നത്. നാലുവർഷത്തേക്കാണ് പദ്ധതി നടപ്പാക്കുന്നത്.
നവീകരണത്തിനും സമന്വയിപ്പിക്കലിനും സുസ്ഥിരമാക്കലിനുമുള്ള നഗരനിക്ഷേപങ്ങൾ (സിറ്റീസ് 2.0) എന്ന പദ്ധതിയാണ് നഗരവികസന മന്ത്രാലയം വിവിധ ഏജൻസികളുമായി സഹകരിച്ച് നടപ്പാക്കുന്നത്. രാജ്യത്തെ 12 നഗരങ്ങളിലാണ് പദ്ധതിയുടെ ആദ്യപതിപ്പ് നടപ്പാക്കിയത്.
നഗരതലത്തിൽ സംയോജിത മാലിന്യസംസ്‌കരണം, സംസ്ഥാനതലത്തിൽ കാലാവസ്ഥാധിഷ്ഠിത പരിഷ്‌കരണ നടപടികൾ, വിജ്ഞാനവ്യാപനം എന്നിവയിൽ ശ്രദ്ധകേന്ദ്രീകരിച്ച് സമ്പദ്‌വ്യവസ്ഥയെ പ്രോത്സാഹിപ്പിക്കലാണ് പദ്ധതിയുടെ ലക്ഷ്യം. പദ്ധതിക്കായി നഗരങ്ങൾക്ക് അപേക്ഷനൽകാം.
സംയോജിത മാലിന്യസംസ്‌കരണത്തിൽ ശ്രദ്ധകേന്ദ്രീകരിച്ച് സമ്പദ്‌വ്യവസ്ഥയെ പ്രോത്സാഹിപ്പിക്കുന്ന പദ്ധതികളാണ് ആദ്യഘട്ടം. സ്മാർട്ട് സിറ്റികളിൽ കാലാവസ്ഥാ പ്രതിരോധവുമായി ബന്ധപ്പെട്ട പദ്ധതികൾ വികസിപ്പിക്കുന്നതിനുള്ള സാമ്പത്തികവും സാങ്കേതികവുമായ പിന്തുണനൽകും.
നിലവിലുള്ള സംസ്ഥാന കാലാവസ്ഥാ കേന്ദ്രങ്ങൾ/കാലാവസ്ഥാ സെല്ലുകൾ/തത്തുല്യമായവ സ്ഥാപിക്കൽ/ശക്തിപ്പെടുത്തൽ, സംസ്ഥാനതലത്തിലും നഗരതലത്തിലും കാലാവസ്ഥാ വിവര നിരീക്ഷണാലയങ്ങൾ സജ്ജമാക്കൽ, കാലാവസ്ഥാ വിവരങ്ങൾ അടിസ്ഥാനമാക്കിയുള്ള ആസൂത്രണം സുഗമമാക്കൽ, കാലാവസ്ഥാ പ്രവർത്തന പദ്ധതികൾ വികസിപ്പിക്കൽ, മുനിസിപ്പൽ ഉദ്യോഗസ്ഥരുടെ ശേഷി വർധിപ്പിക്കൽ എന്നിവയാണ് രണ്ടാംഘട്ടം. മൂന്നാംഘട്ടത്തിൽ നഗരപ്രദേശങ്ങളിൽ കാലാവസ്ഥാ പരിപാലനം മെച്ചപ്പെടുത്തുന്നതിന് ഇടപെടലുകൾ നടത്തും.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..