കീടങ്ങളെ അകറ്റാൻ ഗോമൂത്രം, കുളമ്പു രോഗത്തിന് ആയുർവേദം -പദ്ധതി പ്രോത്സാഹിപ്പിക്കാൻ കേന്ദ്രം


1 min read
Read later
Print
Share

ന്യൂഡൽഹി: വിളകളിലെ കീടങ്ങളെയകറ്റാൻ ഗോമൂത്രവും കഞ്ഞിവെള്ളവും കന്നുകാലികളിലെ കുളമ്പുരോഗത്തിന് കരിവേൽ-ഞാവൽ മരങ്ങളുടെ പുറന്തോട്. കൃഷിക്കും മൃഗസംരക്ഷണത്തിനും ഇത്തരം ഭാരതീയ പാരമ്പര്യരീതി പ്രോത്സാഹിപ്പിക്കാനുള്ള പദ്ധതിയുമായി കേന്ദ്രം. ആധുനിക മൃഗചികിത്സാരീതികൾക്കും കാർഷികരീതികൾക്കും പകരം പൗരാണിക കൃഷിരീതികളും ആയുർവേദവും നടപ്പാക്കാനുള്ളതാണ് കേന്ദ്രപദ്ധതി. ഇതിനായി രാജ്യത്തുടനീളം കർഷകർക്ക് പ്രത്യേക പരിശീലനക്ലാസുകൾ നടത്തും.

വിദ്യാഭ്യാസമന്ത്രാലയത്തിന്റെ ഇന്ത്യൻ വിജ്ഞാനസമ്പ്രദായ വിഭാഗവും സാംസ്കാരിക മന്ത്രാലയവും ചേർന്നാണിത് നടപ്പാക്കുന്നത്‌. ആദ്യപരിശീലന ക്യാമ്പ് അസമിലെ തേസ്പുർ സർവകലാശാലയിൽ തുടങ്ങി.

സാമ്പത്തികമായി പ്രയോജനകരമാണെങ്കിലും രാസവളങ്ങളും കീടനാശിനികളും പ്രകൃതിക്കും മനുഷ്യനും ഒരുപോലെ ദോഷകരമാകുന്നുവെന്ന പഠനറിപ്പോർട്ടുകളുടെ പശ്ചാത്തലത്തിലാണ് പരമ്പരാഗത ഭാരതീയബദലുകളെന്ന് സർക്കാർവൃത്തങ്ങൾ പറയുന്നു. 2500 വർഷങ്ങൾക്ക് മുമ്പുള്ള പുരാതനഗ്രന്ഥങ്ങളെ അടിസ്ഥാനമാക്കിയുള്ള സമ്പ്രദായങ്ങൾ നടപ്പാക്കുന്നതിലൂടെ രാജ്യത്ത് പുതിയ കാർഷികവിപ്ലവത്തിന് തുടക്കം കുറിക്കപ്പെടുമെന്നാണ് കേന്ദ്രത്തിന്റെ വിലയിരുത്തൽ.

വിദ്യാഭ്യാസം, ആരോഗ്യം, കാർഷികം തുടങ്ങി സമസ്തമേഖലകളിലും പരമ്പരാഗത ഭാരതീയരീതികൾ നടപ്പാക്കാനുള്ള നടപടികളാണ് കേന്ദ്രം സ്വീകരിക്കുന്നത്.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..