മുംബൈ: അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെപേരിൽ തനിക്കും കുടുംബത്തിനും വധഭീഷണിയുണ്ടെന്ന് നർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ(എൻ.സി.ബി.) മുംബൈ മുൻ സോണൽ ഡയറക്ടർ സമീർ വാംഖഡെ. ദാവൂദിന്റെപേരിൽ വ്യാജ ട്വിറ്റർ അക്കൗണ്ട് വഴിയാണ് ഭീഷണിയുണ്ടാകുന്നതെന്ന് വാംഖഡെ മുംബൈ പോലീസിനെ അറിയിച്ചു. ഇതിൽ കൂടുതൽ അന്വേഷണം നടക്കുകയാണ്.
സി.ബി.ഐ. രജിസ്റ്റർചെയ്ത കൈക്കൂലിക്കേസിൽ വാംഖഡെ ബോംബെ ഹൈക്കോടതിയെ സമീപിക്കുകയും ജൂൺ എട്ടുവരെ അറസ്റ്റിൽനിന്ന് സംരക്ഷണം നേടുകയും ചെയ്തിരുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..