ചെന്നൈ: കാഞ്ചീപുരത്തിനുസമീപം ചെന്നൈ-ബെംഗളൂരു ദേശീയപാതയിൽ നിർത്തിയിട്ട ലോറിയിൽ കാറിടിച്ച് ആറുമാസം പ്രായമുള്ള കുഞ്ഞടക്കം ഒരേ കുടുംബത്തിലെ അഞ്ചുപേർ മരിച്ചു. ശനിയാഴ്ച രാത്രിയാണ് അപകടമുണ്ടായത്. തിരുവണ്ണാമലൈ ചെങ്ങം സ്വദേശി രാമജയത്തിന്റെ ഭാര്യ രത്ന (28), മക്കളായ രാജലക്ഷ്മി (6), തേജശ്രീ (3), ആറുമാസം പ്രായമുള്ള കുട്ടി, ബന്ധു രമേഷ് (38) എന്നിവരാണ് മരിച്ചതെന്ന് പോലീസ് പറഞ്ഞു. പരിക്കേറ്റ രാമജയത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വേനലവധിക്ക് ചെന്നൈയിലുള്ള മാതാപിതാക്കളുടെ വീട്ടിലെത്തിയ രത്നയെയും മക്കളെയുംകൂട്ടി രാമജയവും രമേഷും ശനിയാഴ്ച തിരുവണ്ണാമലൈയിലേക്കു കാറിൽ യാത്രചെയ്യുകയായിരുന്നു. അർധരാത്രിയോടെ ദേശീയപാതയിലെ സിത്തേരിമേടിനുസമീപം റോഡരികിൽ നിർത്തിയിട്ട ചരക്കുലോറിയിലേക്ക് കാർ ഇടിക്കുകയായിരുന്നു. രാമജയമൊഴികെയുള്ളവർ സംഭവസ്ഥലത്തുതന്നെ മരിച്ചു. തകർന്ന കാറിന്റെ അവശിഷ്ടങ്ങൾക്കിടയിൽനിന്ന് വഴിയാത്രക്കാർ മൃതദേഹങ്ങൾ പുറത്തെടുത്തു. ഗുരുതരമായി പരിക്കേറ്റ രാമജയത്തെ കാഞ്ചീപുരം സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ ബാലുചെട്ടിഛത്രം പോലീസ് കേസെടുത്തു.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..