ചെന്നൈ: ഒഡിഷ തീവണ്ടി യപകടത്തിൽനിന്ന് രക്ഷപ്പെട്ട പത്തുമലയാളികൾ ഉൾപ്പെടെ 137 പേർ പ്രത്യേക തീവണ്ടിയിൽ ചെന്നൈയിലെത്തി. തൃശ്ശൂർ സ്വദേശികളായ ജോയ് കെ. ജോൺ, കെ.വി. ജോർജ്, സരിത ജോയ്, ജീന കെ. ജോയ്, പയ്യന്നൂർ സ്വദേശികളായ വി. ഷംസുദ്ദീൻ, ടി.പി. സമീര, മുഹമ്മദ് സാദത്ത്, കരുനാഗപ്പള്ളി സ്വദേശികളായ എൻ. ഉമാദേവി, വൃഷാബ് ദാസ്, അടൂർ സ്വദേശി അനീഷ് കുമാർ എന്നിവരാണ് ഞായറാഴ്ച രാവിലെ ചെന്നൈ സെൻട്രൽ സ്റ്റേഷനിലെത്തിയത്.
വൈകീട്ട് ചെന്നൈയിൽനിന്ന് പുറപ്പെട്ട മംഗളൂരു, തിരുവനന്തപുരം മെയിലുകളിലായി ഇവർ നാട്ടിലേക്ക് തിരിച്ചു.
തമിഴ്‌നാട് ആരോഗ്യമന്ത്രി എം.സുബ്രഹ്മണ്യൻ, റവന്യൂമന്ത്രി കെ.കെ.എസ്.എസ്.ആർ. രാമചന്ദ്രൻ എന്നിവരുടെ നേതൃത്വത്തിൽ ഇവരെ സ്വീകരിച്ചു. പരിക്കേറ്റ 29 പേർക്ക് സ്റ്റേഷനിൽ പ്രാഥമിക ചികിത്സ നൽകി. മലയാളിയായ അനീഷ് അടക്കം നാലുപേരെ രാജീവ് ഗാന്ധി ജനറൽ ആശുപത്രിയിലേക്ക് മാറ്റി. അനീഷും മറ്റുരണ്ടുപേരും ഞായറാഴ്ച ആശുപത്രി വിട്ടു.
നോർക്ക ഓഫീസർ അനു പി. ചാക്കോയുടെ നേതൃത്വത്തിലാണ് ഇവർക്കുള്ള ക്രമീകരണങ്ങൾ ചെയ്തത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..