അഹമ്മദാബാദ്: പാകിസ്താൻ ജയിലിൽനിന്ന് മോചിതരായ 200 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ പ്രത്യേക തീവണ്ടിയിൽ പഞ്ചാബ് അതിർത്തിയിൽനിന്നും ഗുജറാത്തിലെ വഡോദരയിലെത്തിച്ചു. 171 പേർ ഗുജറാത്തികളും മറ്റുള്ളവർ ദിയു, മഹാരാഷ്ട്ര, ഉത്തർപ്രദേശ്, ബിഹാർ സംസ്ഥാനങ്ങളിൽനിന്നുള്ളവരുമാണ്.
സമുദ്രാതിർത്തി ലംഘിച്ചതിന് 2019-22 കാലത്ത് പാക് മറീൻ സെക്യൂരിറ്റി ഏജൻസി അറസ്റ്റ് ചെയ്തവരാണിവർ. നയതന്ത്ര നീക്കങ്ങളെത്തുടർന്നാണ് മോചിതരായത്. പഞ്ചാബിൽ വാഗ അതിർത്തിയിൽ ബി.എസ്.എഫിനാണ് പാക് അധികൃതർ ഇവരെ കൈമാറിയത്. ഗുജറാത്ത് പോലീസും ഫിഷറീസ് വകുപ്പും ഇവരെ നാട്ടിലെത്തിച്ചു. കഴിഞ്ഞമാസം 184 ഇന്ത്യൻ മീൻപിടിത്തക്കാരെ പാക് ജയിലിൽനിന്ന് വിട്ടയച്ചിരുന്നു.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..