32 വർഷം മുമ്പത്തെ വധക്കേസിൽ മുഖ്‍താർ അൻസാരിക്ക് ജീവപര്യന്തം


1 min read
Read later
Print
Share

ലഖ്നൗ: ഉത്തർപ്രദേശിൽ കോൺഗ്രസ് പ്രവർത്തകന്റെ സഹോദരനെ കൊലപ്പെടുത്തിയ കേസിൽ ഗുണ്ടാ-രാഷ്ട്രീയ നേതാവ് മുഖ്താർ അൻസാരിക്ക് ജീവപര്യന്തം തടവും 1.20 ലക്ഷംരൂപ പിഴയും. 32 വർഷം മുമ്പുനടന്ന കേസിൽ വാരാണസി എം.പി-എം.എൽ.എ. പ്രത്യേക കോടതിയുടേതാണ് വിധി.

1991 ഓഗസ്റ്റ് മൂന്നിന് കോൺഗ്രസ് നേതാവ് അജയ് റായിയുടെ സഹോദരൻ അവധേഷ് റായിയെ വീടിനുവെളിയിൽ വെടിെവച്ചുകൊന്നുവെന്നാണ് കേസ്. വിവിധസംസ്ഥാനങ്ങളിലായി 61 ക്രിമിനൽക്കേസുകൾ നേരിടുന്ന അൻസാരി ആറെണ്ണത്തിൽ ശിക്ഷിക്കപ്പെട്ടു. ഏപ്രിലിൽ ഗാസിപുർ കോടതി ഗുണ്ടാനിയമപ്രകാരം 10 വർഷം തടവിന് ശിക്ഷിച്ചു. ഈ കേസിൽ ജയിലിലാണിപ്പോൾ.

ഉത്തർപ്രദേശിലെ മൗ സദർ മണ്ഡലത്തിൽനിന്ന് അഞ്ചുതവണ എം.എൽ.എ.യായ അൻസാരി, 2022-ലെ നിയമസഭാതിരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നില്ല. മകൻ അബ്ബാസ് അൻസാരി ഈ സീറ്റിൽ വിജയിച്ചു. നിലവിൽ സുഹൽദേവ് ഭാരതീയ സമാജ് പാർട്ടി നേതാവാണ് മുഖ്‍താർ അൻസാരി. നേരത്തേ ഖവാമി ഏക്‌താദൾ പാർട്ടിയിലും പ്രവർത്തിച്ചിട്ടുണ്ട്.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..