ന്യൂഡൽഹി: നിർമിതബുദ്ധി ചാറ്റ്ബോട്ടായ ‘ബാർഡി’ൽ ഗൂഗിൾ ലൊക്കേഷൻ സൗകര്യവും ഉൾപ്പെടുത്തുന്നു. ബാർഡ് ഉപയോഗിക്കുന്നയാളുടെ സമീപത്തുള്ള ഹോട്ടലുകളെക്കുറിച്ചും പ്രദേശത്തെക്കുറിച്ചുള്ള മറ്റുവിവരങ്ങളും കൂടുതൽ കൃത്യമായി നൽകാൻ ഇതിലൂടെ സാധിക്കും.
ബാർഡിനോട് സമീപമുള്ള മികച്ച ഹോട്ടലുകൾ ഏതൊക്കെയാണ് എന്ന് ചോദിച്ചാൽ ആ വിവരംകിട്ടും. കഴിഞ്ഞമാസം, ഉപയോക്താക്കൾക്കുനൽകുന്ന വിവരങ്ങളുടെ ഉറവിടം അറിയാനുള്ള സൗകര്യവും ബാർഡിൽ ഉൾപ്പെടുത്തിയിരുന്നു. ഇംഗ്ലീഷിനുപുറമേ, ജാപ്പനീസ്, കൊറിയൻ ഭാഷകളിലും ചാറ്റ്ബോട്ട് ലഭ്യമാണ്. നാല്പതോളം ഭാഷകൾകൂടി ഉൾപ്പെടുത്താനുള്ള ശ്രമത്തിലാണെന്നും ഗൂഗിൾ അറിയിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..