മണിപ്പുർ സംഘർഷം: ഇന്റർനെറ്റ് നിരോധനം ചോദ്യംചെയ്ത് ഹർജി


1 min read
Read later
Print
Share

ന്യൂഡൽഹി: സംഘർഷസാഹചര്യം കണക്കിലെടുത്ത് മണിപ്പുരിൽ ഇന്റർനെറ്റ് ബന്ധം അനിശ്ചിതകാലത്തേക്ക്‌ വിച്ഛേദിച്ചതിനെതിരേ സുപ്രീംകോടതിയിൽ ഹർജി. അഭിഭാഷകനായ ചോങ്താം വിക്ടർ സിങ്ങും ബിസിനസുകാരനായ മയേങ്ബാം ജെയിംസുമാണ് സുപ്രീംകോടതിയെ സമീപിച്ചത്.

മണിപ്പുർസർക്കാർ സംസ്ഥാനവ്യാപകമായി ഇന്റർനെറ്റ് നിരോധിച്ചുകൊണ്ട് തുടർച്ചയായി ഉത്തരവിറക്കുകയാണെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടി. ഇക്കാരണത്താൽ മണിപ്പുരുകാരിൽ ഭയവും ആശങ്കയും നിസ്സഹായതയും അസ്വസ്ഥതയും വർധിക്കുകയാണ്. അകലെയുള്ള ഉറ്റവരെ ബന്ധപ്പെടാനുമാകുന്നില്ല. ബാങ്കിടപാടുകൾ നടത്താൻ സാധിക്കുന്നില്ല. കുട്ടികളെ സ്കൂളുകളിലേക്കയക്കൽ, മരുന്ന് ഉൾപ്പെടെയുള്ള അവശ്യസാധനങ്ങൾ വിതരണം ചെയ്യൽ തുടങ്ങിയവയെല്ലാം തടസ്സപ്പെടുകയാണ്.

സംസ്ഥാനത്തെ മെയ്തി വിഭാഗത്തെ പട്ടികവർഗത്തിൽ ഉൾപ്പെടുത്തുന്നത് സർക്കാർ പരിഗണിക്കണമെന്ന കഴിഞ്ഞ മാർച്ചിലെ ഹൈക്കോടതി ഉത്തരവിനെത്തുടർന്നാണ് മണിപ്പുരിൽ സംഘർഷം പൊട്ടിപ്പുറപ്പെട്ടത്. മേയ് 26-നാണ് ഇന്റർനെറ്റ് വിച്ഛേദിക്കാനുള്ള അവസാന ഉത്തരവിറങ്ങിയത്.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..