ചെന്നൈ: ചൂട് ഉയർന്നനിലയിൽ തുടരുന്നതിനാൽ തമിഴ്‌നാട്ടിലും പുതുച്ചേരിയിലും സ്കൂളുകൾ തുറക്കുന്നത് നീട്ടി. ആറുമുതൽ പ്ലസ്ടുവരെയുള്ള ക്ലാസുകൾ 12-നും ഒന്നുമുതൽ അഞ്ചുവരെയുള്ള ക്ലാസുകൾ 14-നും ആരംഭിക്കും. പുതുച്ചേരിയിൽ 14-ന് എല്ലാ ക്ലാസുകളും തുടങ്ങും.
രണ്ടാംതവണയാണ് ഇരുസംസ്ഥാനങ്ങളിലും ചൂടിന്റെ പേരിൽ സ്കൂൾ തുറക്കുന്നത് നീട്ടിയത്. തമിഴ്‌നാട്ടിൽ ആറുമുതൽ പ്ലസ്ടുവരെ ക്ലാസുകൾ ജൂൺ ഒന്നിനും ഒന്നുമുതൽ അഞ്ചുവരെ ക്ലാസുകൾ ജൂൺ അഞ്ചിനും ആരംഭിക്കേണ്ടതായിരുന്നു. എന്നാൽ ചൂട് ശമിക്കാതെവന്നതോടെ എല്ലാ ക്സാസുകളും തുടങ്ങുന്നത് ഏഴിലേക്ക് നീട്ടി. ചൂട് തുടരുന്നതോടെ ഇപ്പോൾ ഒരാഴ്ചകൂടി നീട്ടുകയായിരുന്നു. പുതുച്ചേരിയിലും ജൂൺ അഞ്ചിന് ആരംഭിക്കേണ്ട ക്ലാസുകളാണ് 14-ലേക്കും നീട്ടിയത്.
മഴയുണ്ടാകുമെന്ന് കാലാവസ്ഥാപ്രവചനമുണ്ടെങ്കിലും ചെന്നൈയടക്കം തമിഴ്‌നാടിന്റെ വടക്കൻജില്ലകളിൽ ഇപ്പോഴും ചൂട് ഉയർന്നനിലയിലാണ്. ചെന്നൈയിൽ താപനില 40 ഡിഗ്രി സെൽഷ്യസിന് അടുത്താണ്. കഴിഞ്ഞ ദിവസം 42 ഡിഗ്രിവരെയായി ഉയർന്നിരുന്നു. 11 വർഷത്തിനുശേഷമാണ് ജൂണിൽ ചെന്നൈയിൽ ചൂട് 42 ഡിഗ്രി കടന്നത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..