ബെംഗളൂരു: നടിയും എം.പി.യുമായ സുമലതയുടെയും അന്തരിച്ച നടനും കോൺഗ്രസ് നേതാവുമായിരുന്ന അംബരീഷിന്റെയും മകൻ അഭിഷേക് അംബരീഷ് വിവാഹിതനായി. മോഡൽ അവിവ ബിദപ്പയാണ് വധു. തിങ്കളാഴ്ച ബെംഗളൂരു പാലസ് ഗ്രൗണ്ടിൽ വൊക്കലിഗ ആചാരപ്രകാരമായിരുന്നു വിവാഹം. സിനിമാ-രാഷ്ട്രീയ മേഖലയിലെ പ്രമുഖർ പങ്കെടുത്തു. രജനീകാന്ത്, യഷ്, കിച്ച സുദീപ്, മോഹൻ ബാബു, സുഹാസിനി മണിരത്‌നം, റോക്ക്‌ലൈൻ വെങ്കടേഷ്, ദൊഡ്ഡണ്ണ, അനിൽ കുംബ്ലെ, മുൻ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു തുടങ്ങിയവർ പങ്കെടുത്തു. ബുധനാഴ്ച വിവാഹസത്കാരം നടക്കും. 29-കാരനായ അഭിഷേക് ഏതാനും സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. ‘അമർ’ എന്ന ചിത്രത്തിലൂടെയാണ് സിനിമയിലെത്തിയത്.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..